Job Vacancy In Oman: ഒമാനില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിരവധി ജോലി ഒഴിവുകള്‍

ഒമാന്‍റെ വികസനത്തിനായി വിവിധ മേഖലകളിലേക്ക് പുതിയ ജീവനക്കാരെ ആവശ്യമുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Apr 29, 2025, 09:29 PM IST
  • ഒമാനിൽ തൊഴിൽ അവസരം
  • വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിരവധി ജോലി ഒഴിവുകള്‍ ഉണ്ടെന്നാണ് റിപ്പോർട്ട്
Job Vacancy In Oman: ഒമാനില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിരവധി ജോലി ഒഴിവുകള്‍

മസ്‌ക്കറ്റ്: ഒമാനിൽ തൊഴിൽ അവസരം. വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിരവധി ജോലി ഒഴിവുകള്‍ ഉണ്ടെന്നാണ് റിപ്പോർട്ട്. 631 ജോലി ഒഴിവുകളാണ് വിവിധ സര്‍ക്കാര്‍ ഏജന്‍സികളിലായി ഉള്ളതെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. 

Add Zee News as a Preferred Source

Also Read: ഡ്രൈവിങ് ലൈസൻസ് പുതുക്കലുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശം പ്രചരിക്കുന്നതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

വിവിധ വിദ്യാഭ്യാസ യോഗ്യതകളുള്ളവര്‍ക്ക് പുതിയ ജോലി ഒഴിവുകളില്‍ അവസരമുണ്ടാകുമെന്നും അറിയിപ്പിലുണ്ട്. ബിരുദമോ പോസ്റ്റ് സെക്കന്‍ഡറി ഡിപ്ലോമയോ യോഗ്യതയായി വേണ്ട 403 ഒഴിവുകളും, ജനറല്‍ എജ്യൂക്കേഷന്‍ ഡിപ്ലോമയോ കുറഞ്ഞ  യോഗ്യതകളോ വേണ്ട 228 ഒഴിവുകളുമാണ് ഉള്ളതെന്നാണ് റിപ്പോർട്ട്. രാജ്യത്തിന്‍റെ വികസനത്തിലേക്ക് സംഭാവന ചെയ്യുന്നതിനായി വിവിധ മേഖലകളിൽ തൊഴില്‍ അവസരങ്ങളുണ്ട്. 

Also Read: മെയ് 5 മുതൽ ഇവരെ പിടിച്ചാൽ കിട്ടില്ല, നിങ്ങളും ഉണ്ടോ?

ഈ തൊഴിലവസരങ്ങളിലേക്കുള്ള രജിസ്ട്രേഷന്‍ തീയതി ഔദ്യോഗികമായി തുടങ്ങുന്നത് 2025 മെയ് നാലിനാണെന്ന്  മന്ത്രാലയം അറിയിച്ചിട്ടുണ്ട്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷകള്‍ അയയ്ക്കാമെന്നും അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News