പാസ്‌പോർട്ടും മടക്ക ടിക്കറ്റും ഉണ്ടെങ്കിൽ ഇനി ഖത്തറിലേക്ക് വിമാനം കയറാം

ആറു മാസം കാലാവധിയുള്ള പാസ്പോർട്ടും മടക്ക യാത്രാടിക്കറ്റും ഉണ്ടെങ്കിൽ ഇനി ഖത്തറിലേക്ക് വിമാനം കയറാം. ഇത്തരത്തിൽ വിസ ഇല്ലാതെ മലയാളികളുടെ ആദ്യ സംഘം ദോഹ വിമാനത്തവാളത്തിൽ എത്തി. കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ നിന്നാണ് മലയാളികൾ ദോഹയിൽ എത്തിയത്. 

Last Updated : Aug 21, 2017, 07:10 PM IST
പാസ്‌പോർട്ടും മടക്ക ടിക്കറ്റും ഉണ്ടെങ്കിൽ ഇനി ഖത്തറിലേക്ക് വിമാനം കയറാം

ദോഹ: ആറു മാസം കാലാവധിയുള്ള പാസ്പോർട്ടും മടക്ക യാത്രാടിക്കറ്റും ഉണ്ടെങ്കിൽ ഇനി ഖത്തറിലേക്ക് വിമാനം കയറാം. ഇത്തരത്തിൽ വിസ ഇല്ലാതെ മലയാളികളുടെ ആദ്യ സംഘം ദോഹ വിമാനത്തവാളത്തിൽ എത്തി. കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ നിന്നാണ് മലയാളികൾ ദോഹയിൽ എത്തിയത്. 

ഇന്ത്യയുൾപ്പെടെ 80 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഖത്തർ സന്ദർശിക്കുന്നതിന് വിസ ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസമാണ് ഖത്തർ പ്രഖ്യാപിച്ചത്. എന്നാൽ ഇത് സംബന്ധിച്ച്  ഔദ്യോഗിക നിർദേശങ്ങൾ കേരളത്തിലെ വിമാനത്തവാളങ്ങളിൽ ലഭിച്ചിരുന്നില്ല. 

പാസ്‌പോർട്ടും യാത്രാടിക്കറ്റുമായി ദോഹ വിമാനത്തവാളത്തിൽ വന്നിറങ്ങിയ മലയാളികൾക്ക് യാതൊരു വിധ തടസങ്ങളും ഇല്ലാതെ ഖത്തറിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞതായി എയർപോർട്ട് വൃത്തങ്ങൾ അറിയിച്ചു. 

ലളിതമായ എമിഗ്രെഷൻ നടപടികൾ മാത്രമാണ് യാത്രക്കാർക്ക് പൂർത്തിയാക്കാൻ ഉള്ളത്. 30 ദിവസം വരെ ഈ സൗകര്യം ഉപയോഗിച്ച് ഖത്തറിൽ താമസിക്കാം.  വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്തി ഖത്തർ സന്ദർശിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. 

Trending News