close

News WrapGet Handpicked Stories from our editors directly to your mailbox

പതഞ്‌ജലി ഉല്‍പ്പന്നങ്ങള്‍ക്ക് ഖത്തറില്‍ നിരോധനം

അനുവദനീയമായതിലും കൂടുതല്‍ അളവില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്‍ ബാബ രാംദേവിന്‍റെ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് ഖത്തറില്‍ നിരോധനം. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ പരിശോധനയില്‍ സുരക്ഷിതമാണെന്ന് തെളിയും വരെ ഇനി പതഞ്‌ജലി ഉല്‍പ്പന്നങ്ങള്‍ ഇവിടെ വില്‍ക്കില്ല.

Updated: Jan 27, 2018, 06:26 PM IST
പതഞ്‌ജലി ഉല്‍പ്പന്നങ്ങള്‍ക്ക് ഖത്തറില്‍ നിരോധനം

ദോഹ: അനുവദനീയമായതിലും കൂടുതല്‍ അളവില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്‍ ബാബ രാംദേവിന്‍റെ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് ഖത്തറില്‍ നിരോധനം. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ പരിശോധനയില്‍ സുരക്ഷിതമാണെന്ന് തെളിയും വരെ ഇനി പതഞ്‌ജലി ഉല്‍പ്പന്നങ്ങള്‍ ഇവിടെ വില്‍ക്കില്ല.

ഗുണനിലവാരം ഇല്ലെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന്‍ നേരത്തെ നേപ്പാള്‍ സര്‍ക്കാര്‍ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ തിരിച്ചു വിളിച്ചിരുന്നു. പതഞ്ജലിയുടെ ആറ് ഉല്‍പ്പന്നങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്നും നേപ്പാളിലെ മെഡിക്കല്‍ നിയമങ്ങള്‍ ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

ഇന്ത്യയില്‍ വില്‍ക്കുന്ന പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്കും ഗുണനിലവാരമില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇത് കൂടാതെ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യയിലെ സൈനിക കാന്റീനുകളില്‍ നിന്ന് നേരത്തെ പതഞ്ജലിയുടെ നെല്ലിക്ക് ജ്യൂസ് പിന്‍വലിച്ചിരുന്നു.