പാസ്‍പോര്‍ട്ട് പിടിച്ചുവെച്ചാല്‍ ഇനി കടുത്ത ശിക്ഷ

വിദേശികളായ തൊഴിലാളികളെ ജോലിയിൽ പിടിച്ചു നിർത്തുന്നതിനായി അവരുടെ പാസ്‌പോർട്ട് കൈവശം വെയ്ക്കുന്ന തൊഴിലുടമയ്ക്കു 15 വർഷം വരെ ജയില്‍ ശിക്ഷയും 10 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ വിധിക്കുമെന്നു സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. 

Last Updated : Nov 8, 2018, 03:54 PM IST
പാസ്‍പോര്‍ട്ട് പിടിച്ചുവെച്ചാല്‍ ഇനി കടുത്ത ശിക്ഷ

റിയാദ്: സൗദിയിൽ തൊഴിലാളിയുടെ പാസ്‌പോർട്ട് തൊഴിലുടമ പിടിച്ചുവച്ചാൽ 15 വർഷം തടവും 10 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. എന്നാല്‍ തൊഴിലാളിയുടെ അനുവാദത്തോടെ അവരുടെ പാസ്‍പോർട്ട് തൊഴിലുടമയ്ക്ക് സൂക്ഷിക്കാമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

വിദേശികളായ തൊഴിലാളികളെ ജോലിയിൽ പിടിച്ചു നിർത്തുന്നതിനായി അവരുടെ പാസ്‌പോർട്ട് കൈവശം വെയ്ക്കുന്ന തൊഴിലുടമയ്ക്കു 15 വർഷം വരെ ജയില്‍ ശിക്ഷയും 10 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ വിധിക്കുമെന്നു സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. തൊഴിലാളിയെ കബളിപ്പിക്കുക, ചൂഷണം ചെയ്യുക, ഭീഷണിപ്പെടുത്തുക തുടങ്ങിയവ മനുഷ്യക്കച്ചവടം എന്ന രീതിയിലുള്ള കുറ്റകൃത്യമായാണ് കാണുന്നതെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് തൊഴിലുടമ സൂക്ഷിക്കുന്നത് നിയമ ലംഘനമാണെന്ന് തൊഴില്‍ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ തൊഴിലാളിയുടെ അനുവാദത്തോടെ അവരുടെ പാസ്പോർട്ട് തൊഴിലുടമക്കു സൂക്ഷിക്കാമെന്നും മന്ത്രാലയം അറിയിച്ചു.

Trending News