ദോഹ: അനധികൃത ഉപ്പ് നിർമാണം നടത്തിയ സംഘത്തെ പിടികൂടി ഖത്തറിലെ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം. മധ്യമേഖലയിലെ സബ്ഖത് അൽ സാഗിൻ പ്രദേശത്തുവെച്ചാണ് അനധികൃതമായി ഉപ്പ് നിർമാണം നടത്തിയ സംഘത്തെ അധികൃതർ പിടികൂടിയത്.
Also Read: റഹീമിന്റെ മോചനം വൈകും; പതിനൊന്നാം തവണയും കേസ് മാറ്റിവെച്ചു
ഇതിനെ തുടർന്ന് പ്രകൃതി വിഭവങ്ങൾ നിയമവിരുദ്ധമായി കടത്തിയതിന്റെ പേരിൽ നിയമലംഘകർക്കെതിരെ നടപടി സ്വീകരിച്ചതായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിനു കീഴിലെ വന്യജീവി സംരക്ഷണ വിഭാഗം അറിയിച്ചിട്ടുണ്ട്.
ദിവസങ്ങൾക്ക് മുമ്പ് അൽ കറാനയിലെ പരിസ്ഥിതി സംരക്ഷണ മേഖലയിൽ അതിക്രമിച്ചു കയറി കെട്ടിടാവശിഷ്ടങ്ങൾ തള്ളിയ ലോറി ഡ്രൈവർക്കെതിരെയും പരിസ്ഥിതി മന്ത്രാലയം നടപടി സ്വീകരിച്ചതായി റിപ്പോർട്ടുണ്ട്. പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിന്റെ ഭാഗമായും ശക്തമായ പരിശോധനയാണ് പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം നടത്തിവരുന്നത്. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









