അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ യുഎഇക്കെതിരെ ഖത്തര്‍

യുഎഇക്ക് കനത്ത തിരിച്ചടിയാണ് ഖത്തറിന്‍റെ നീക്കം. ഖത്തര്‍ നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ ആഗോളതലത്തില്‍ യുഎഇയുടെ പ്രതിഛായയ്ക്ക് മങ്ങലേല്‍ക്കും.

Last Updated : Jun 17, 2018, 03:46 PM IST
അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ യുഎഇക്കെതിരെ ഖത്തര്‍

ദോഹ: യുഎഇക്കെതിരെ ശക്തമായ നീക്കവുമായി ഖത്തര്‍. യുഎഇ ഭരണകൂടം ചെയ്ത സംഭവങ്ങള്‍ വിശദീകരിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഖത്തര്‍ യുഎഇക്കെതിരെ പരാതി നല്‍കി. പരാതിയില്‍ ഖത്തറുകാരെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് പറയുന്നുണ്ട്. 

യുഎഇക്ക് കനത്ത തിരിച്ചടിയാണ് ഖത്തറിന്‍റെ നീക്കം. ഖത്തര്‍ നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ ആഗോളതലത്തില്‍ യുഎഇയുടെ പ്രതിഛായയ്ക്ക് മങ്ങലേല്‍ക്കും.

ഇതോടെ രണ്ട് ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഏറ്റുമുട്ടുന്ന കാഴ്ചകള്‍ക്കാണ് ലോകം ഇനി സാക്ഷ്യം വഹിക്കേണ്ടി വരിക. ഉപരോധം പ്രഖ്യാപിച്ച് ഒര വര്‍ഷം തികഞ്ഞിരിക്കെയാണ് ഖത്തര്‍ വ്യത്യസ്തമായ വഴി സ്വീകരിച്ചിരിക്കുന്നത്.

ഖത്തര്‍ വാര്‍ത്താ ഏജന്‍സിയാണ് യുഎഇക്കെതിരെ നല്‍കിയ പരാതിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. ഇരു രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ അകല്‍ച്ചയിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണ് പരാതി നല്‍കിയിരിക്കുന്നതിലൂടെ ഉണ്ടായത്. ഖത്തറിനെതിരായ ഉപരോധം ഉടന്‍ അവസാനിപ്പിക്കില്ലെന്ന് നേരത്തെ യുഎഇ വ്യക്തമാക്കിയിരുന്നു.

Trending News