Kuwait Weather Report: ധീരാബാൻ സീസണിലെ രണ്ടാം ഘട്ടത്തിലൂടെയാണ് കുവൈത്ത് കടന്നുപോകുന്നതെന്ന് അൽ അജൈരി സയന്റിഫിക് സെന്റര്‍ സ്ഥിരീകരിച്ചിട്ടുണ്ട്

കുവൈത്ത്: രാജ്യത്ത് തണുപ്പുകാലം കഴിഞ്ഞ് വേനല്‍ക്കാലത്തിലേക്ക് കടക്കുകയാണ്. ഇതിനിടയിലുള്ള ധീരാബാൻ സീസണിലെ രണ്ടാം ഘട്ടത്തിലൂടെ കുവൈത്ത് കടന്നുപോകുകയാണ്. ഈ കാലഘട്ടത്തിന്റെ പ്രത്യേകത രാത്രിയിൽ മിതമായ കാലാവസ്ഥയും ഉച്ചയ്ക്ക് ഉയർന്ന താപനിലയുമാണ്.
ഈ കാലയളവിൽ ഈ മാസം അതായത് ഏപ്രിൽ അവസാനം വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചിട്ടുണ്ട്. അതേസമയം വാരാന്ത്യത്തിൽ പകൽ ചൂടും രാത്രിയിൽ മിതമായ കാലാവസ്ഥയും ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വേഗത കുറഞ്ഞതും മിതമായതുമായ കാറ്റ് വടക്കുപടിഞ്ഞാറ് ദിശയിൽ നിന്ന് മാറി വീശും. എന്നാൽ ചിലപ്പോൾ ശക്തമായ കാറ്റും ഉണ്ടാകുമെന്നും അറിയിപ്പിലുണ്ട്. അതുപോലെ തുറന്ന പ്രദേശങ്ങളിൽ പൊടി ഉയരാൻ സാധ്യതയുണ്ടെന്നും അറിയിപ്പിലുണ്ട്.
വാഹനം വാങ്ങാൻ വണ്ടിച്ചെക്ക് നൽകി തട്ടിപ്പ്; ദമ്പതികൾ ദുബായിൽ പിടിയിൽ
വാഹനം വാങ്ങാൻ വണ്ടിച്ചെക്ക് നൽകി തട്ടിപ്പ് നടത്തിയിരുന്ന അന്താരാഷ്ട്ര വാഹനമോഷണ സംഘത്തിലെ കണ്ണികളായ ദമ്പതികൾ ദുബൈയിൽ പിടിയിൽ. പ്രമുഖ ക്ലാസിഫൈഡ് സൈറ്റിൽ വാഹനം വിൽക്കാനുണ്ടെന്ന് പരസ്യം നൽകുന്നവരെ ലക്ഷ്യമിട്ടായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്.
വാഹനം വിൽക്കുന്നവരുമായി ദമ്പതികൾ ആദ്യം നല്ല സൗഹൃദം സ്ഥാപിക്കും. ശേഷം പണത്തിന് പകരം ചെക്ക് നൽകി വാഹനം വാങ്ങി ഇവരുടെ പേരിലേക്ക് മാറ്റും. ചെക്ക് ബാങ്കിൽ നൽകുമ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ട വിവരം വാഹനം വിറ്റവർ തിരിച്ചറിയുന്നത്. ഇത്തരത്തിൽ നിരവധിപേർ ഇവരുടെ തട്ടിപ്പിന് വിധേയരായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. സംഭവത്തെ തുടർന്ന് വാഹനം വിൽക്കുന്നവർ മുഴുവൻ തുകയും കൈപ്പറ്റാതെ വാഹനം മറ്റുള്ളവരുടെ പേരിൽ രജിസ്റ്റർ ചെയ്ത് നൽകരുതെന്ന് ദുബൈ പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ചെക്കുകളുടെ ആധികാരികത ഉറപ്പുവരുത്തിയശേഷം മാത്രമേ ഇടപാട് നടത്താവൂവെന്നും. ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ദുബൈ പോലീസിന്റെ ഇ-ക്രൈം പ്ലാറ്റ്ഫോമായ www.ecrime.ae വഴിയോ ദുബൈ പൊലീസ് സ്മാർട്ട് ആപ്പ് വഴിയോ പരാതി സമർപ്പിക്കാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.