വനിതാ പൈലറ്റുകളെ തേടിയ സൗദി കമ്പനിയ്ക്ക് ലഭിച്ചത്!

വനിതാ പൈലറ്റുകളെ തേടിയ സൗദി ആഭ്യന്തര വിമാന കമ്പനിയ്ക്ക് 24 മണിക്കൂറിനിടെ ലഭിച്ചത് 1000 അപേക്ഷകള്‍. 

Updated: Sep 14, 2018, 02:14 PM IST
വനിതാ പൈലറ്റുകളെ തേടിയ സൗദി കമ്പനിയ്ക്ക് ലഭിച്ചത്!

റിയാദ്: വനിതാ പൈലറ്റുകളെ തേടിയ സൗദി ആഭ്യന്തര വിമാന കമ്പനിയ്ക്ക് 24 മണിക്കൂറിനിടെ ലഭിച്ചത് 1000 അപേക്ഷകള്‍.

സഹ പൈലറ്റ്, എയര്‍ ഹോസ്റ്റസ് എന്നീ വിഭാഗങ്ങളിലേക്കാണ് റിക്രൂട്ട്‌മെന്‍റ് നടന്നത്. ആദ്യമായാണ് സ്വദേശി വനിതാ പൈലറ്റകളെയും എയര്‍ ഹോസ്റ്റസുമാരെയും റിക്രൂട്ട് ചെയ്യാന്‍ ഒരു വിമാന കമ്പനി തീരുമാനിക്കുന്നത്. 

ജോലി സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം കൊണ്ടുവരാനുള്ള സൗദി കിരീടവകാശി സല്‍മാന്‍ ബിന്‍ മുഹമ്മദിന്‍റെ തീരുമാനത്തിന് കരുത്ത് പകരുന്നതിന് ഉദാഹരണമാണിത്.

വ്യോമയാന മേഖലയില്‍ സൗദി സ്ത്രീകള്‍ക്ക്‌ നിയമപരമായി വിലക്ക് ഉണ്ടായിരുന്നില്ലെങ്കിലും ഫിലിപ്പിന്‍സ് അടക്കമുള്ള വിദേശ രാജ്യക്കാരായിരുന്നു അധികവും ജോലി ചെയ്തിരുന്നത്‌.

രാജ്യത്തിന്‍റെ പരിവര്‍ത്തനത്തില്‍ സ്ത്രീകള്‍ക്ക് നിര്‍ണായക പങ്കുവഹിക്കാനാകുമെന്നും വിമാനകമ്പനികളുടെ വിജയത്തിന്‌ സ്ത്രീകള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്നും ഫ്‌ളെയിനാസ് വാക്താവ് പറഞ്ഞു.

ജൂണിലാണ് സൗദിയില്‍ സ്ത്രീകള്‍ക്ക് സ്വയം മോട്ടോര്‍ വാഹനം ഓടിക്കുന്നതിനുള്ള വിലക്ക് സര്‍ക്കാര്‍  നീക്കം ചെയ്തത്.