റി​യാ​ദ്​ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​ക​മേ​ള​ ഏ​പ്രി​ല്‍ 2 മു​ത​ല്‍

പ്രശസ്തമായ റി​യാ​ദ്​ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​ക​മേ​ള​ ഏ​പ്രി​ല്‍ 2 മു​ത​ല്‍. 

Sheeba George | Updated: Jan 12, 2020, 04:45 PM IST
റി​യാ​ദ്​ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​ക​മേ​ള​ ഏ​പ്രി​ല്‍ 2 മു​ത​ല്‍

റി​യാ​ദ്​: പ്രശസ്തമായ റി​യാ​ദ്​ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​ക​മേ​ള​ ഏ​പ്രി​ല്‍ 2 മു​ത​ല്‍. 

റി​യാ​ദ്​ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​ക​മേ​ള​ക്ക്​ സൗ​ദി സാം​സ്​​കാ​രി​ക മ​ന്ത്രാ​ല​യം പു​തി​യ ആ​സ്​​ഥാ​നം നി​ശ്ച​യി​ച്ചു. ഒപ്പം, പു​സ്​​ത​ക​മേ​ളയുടെ ലോ​ഗോ​യും പ​രി​ഷ്​​ക​രി​ച്ചി​ട്ടു​ണ്ട്. പു​തി​യ ലോ​ഗോ അ​ടു​ത്തി​ടെ പ്ര​കാ​ശി​പ്പി​ച്ചി​രു​ന്നു. 

റി​യാ​ദ്​ കിംഗ്‌ ഖാ​ലി​ദ്​ ഇ​ന്‍റര്‍​നാ​ഷ​ന​ല്‍ എ​യ​ര്‍​പോ​ര്‍​ട്ട്​ റോ​ഡി​ലെ റി​യാ​ദ്​ ഫ്ര​ന്‍​റ്​ എ​ന്ന കെ​ട്ടി​ട​സ​മു​ച്ച​യ​ത്തി​ലാ​ണ്​ അ​ടു​ത്ത സീ​സ​ണി​ലെ മേ​ള ന​ട​ക്കു​ക​യെ​ന്ന്​ ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. ഏ​പ്രി​ല്‍ ര​ണ്ട്​ മു​ത​ല്‍ 11 വ​രെ​യാ​ണ്​ ഈ ​വ​ര്‍​ഷ​ത്തെ പു​സ്​​ത​ക​മേ​ള നടക്കുക. 

ലോ​ക​ത്തിന്‍റെ വി​വി​ധ ​ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന്​ ലോ​കോ​ത്ത​ര പു​സ്​​ത​ക പ്ര​സാ​ധ​ക​ര്‍ മു​ത​ല്‍ പ്രാ​ദേ​ശി​ക​ത​ല​ത്തി​ലെ സം​രം​ഭ​ക​ര്‍​വ​രെ മേ​ള​യി​ല്‍ പ​ങ്കാ​ളി​ക​ളാ​വും. ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ള്‍ മേ​ള സ​ന്ദ​ര്‍​ശി​ക്കും. ഏ​പ്രി​ല്‍ ര​ണ്ട്​ മു​ത​ല്‍ 11 വ​രെ​യാ​ണ്​ രാവിലെ 10 മുതല്‍ രാത്രി 10വരെയാണ് സന്ദര്‍ശന സമയം.