close

News WrapGet Handpicked Stories from our editors directly to your mailbox

സീറ്റ് ബെല്‍റ്റ് ധരിച്ചാല്‍ വസ്ത്രം ചുളിയു൦!!

മുന്നിലുള്ള വണ്ടിയുമായി സുരക്ഷിതമായ അകലം പാലിക്കാറില്ലെന്ന് പകുതി യുവാക്കളും സമ്മതിച്ചിട്ടുണ്ട്. 

Updated: Apr 3, 2019, 01:33 PM IST
 സീറ്റ് ബെല്‍റ്റ് ധരിച്ചാല്‍ വസ്ത്രം ചുളിയു൦!!

ലോകത്ത് വാഹനാപകടങ്ങളില്‍ മരിക്കുന്നതേറെയും യുവാക്കള്‍!!

റോഡ് സേഫ്റ്റി യു.എ.ഇ.യുടെ ഏറ്റവും ഒടുവിലത്തെ പഠന ഫലത്തിലാണ് ഞെട്ടിക്കുന്നതും കൗതുകമുണര്‍ത്തുന്നതുമായ വിവരങ്ങള്‍ ലഭിച്ചത്.

അതിവേഗം, അശ്രദ്ധ, നിയമലംഘനം തുടങ്ങിയ പ്രവണതകള്‍ 18-നും 24-നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചതായും പഠനത്തില്‍ പറയുന്നു. 

വിവിധ രാജ്യങ്ങളില്‍നിന്നുള്ള 1000-ലധികം ഡ്രൈവര്‍മാരാണ് സര്‍വേയില്‍ പങ്കെടുത്തത്. സീറ്റ് ബെല്‍റ്റ് ധരിച്ചാല്‍ വസ്ത്രം ചുളിയുമെന്നാണ് യുവാക്കളില്‍ 17 ശതമാനം അഭിപ്രായപ്പെട്ടത്. 

വണ്ടിയിലുള്ള യാത്രക്കാരെല്ലാം സീറ്റ് ബെല്‍റ്റ്‌ ധരിക്കണമെന്ന നിയമം അറിയില്ലെന്ന് വാദിച്ചത് 30 ശതമാനം വരുന്ന യുവാക്കളാണ്.

ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നാണ് സര്‍വേയില്‍ പങ്കെടുത്ത നാലിലൊന്ന് യുവാക്കളുടെയും അഭിപ്രായം. 

മുന്നിലുള്ള വണ്ടിയുമായി സുരക്ഷിതമായ അകലം പാലിക്കാറില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത പകുതി യുവാക്കളും സമ്മതിച്ചിട്ടുണ്ട്. 

റഡാറുകള്‍ എവിടെയാണെന്ന് കൃത്യമായ ധാരണയുള്ളവര്‍ അല്ലാത്ത സ്ഥലങ്ങളില്‍ വേഗപരിധി ലംഘിക്കാറുണ്ട്. ഇത് സമ്മതിച്ചു തന്നത് 53 ശതമാനം യുവാക്കളാണ്. 

സുരക്ഷിതമായ ഡ്രൈവി൦ഗിനെക്കുറിച്ച് കുട്ടികള്‍ക്കും യുവാക്കള്‍ക്കും ബോധവത്കരണം നടത്തണമെന്ന് റോഡ് സേഫ്റ്റി യു.എ.ഇ. എം.ഡി. തോമസ് എടേല്‍മാന്‍ പറഞ്ഞു. 

ഉത്തരവാദിത്ത്വമില്ലാത്ത ഡ്രൈവി൦ഗ് സ്വന്തം ജീവന് മാത്രമല്ല മറ്റുള്ളവരുടെ ജീവനും റോഡ് സുരക്ഷയ്ക്കും കൂടി ഭീഷണിയാണ്. 

രക്ഷകര്‍ത്താക്കളും ഇക്കാര്യം ഗൗരവമായി പരിഗണിക്കണമെന്ന് തോമസ് എടേല്‍മാന്‍ അഭിപ്രായപ്പെട്ടു.