സൗദി ചലച്ചിത്രോത്സവത്തിൽ മുഖ്യാതിഥിയാകുന്ന ആദ്യ ഇന്ത്യന്‍ താരം!!

വിവിധ വിഭാഗങ്ങളിലായി 340 എൻട്രികളാണ് ഈ വർഷം മേളയിൽ രജിസ്റ്റർ ചെയ്തത്. 

Last Updated : Mar 24, 2019, 06:32 PM IST
സൗദി ചലച്ചിത്രോത്സവത്തിൽ മുഖ്യാതിഥിയാകുന്ന ആദ്യ ഇന്ത്യന്‍ താരം!!

റിയാദ്: സൗദി ചലച്ചിത്രോത്സവത്തിൽ മുഖ്യാതിഥിയാകുന്ന ആദ്യ ഇന്ത്യന്‍ താരമായി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍.

ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം സൗദി ചലച്ചിത്രോത്സവത്തിൽ മുഖ്യാതിഥിയാകുന്നത്.

സൗദി അറേബ്യൻ സൊസൈറ്റി ഫോർ കൾച്ചർ ആന്‍റ് ആർട്‍സും കി൦ഗ് അബ്ദുൾ അസീസ് സെന്‍റർ ഫോർ വേൾഡ് കൽച്ചറും സംയുക്തമായാണ് ചലച്ചിത്രോത്സവ൦ നടത്തുന്നത്. 

ആറ് ദിവസ൦ നടക്കുന്ന അഞ്ചാമത് ചലചിത്ര മേളയ്ക്ക് വ്യാഴാഴ്ചയാണ് തുടക്കമായത്. ലോക സിനിമാ രംഗത്തെ പ്രമുഖരാണ് അതിഥികളായി എത്തുന്നത്. 

മേളയുടെ മൂന്നാം ദിനമായ ഞായറാഴ്ചയാണ് ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാന്‍ മുഖ്യാതിഥിയായി എത്തുന്നത്. വിവിധ വിഭാഗങ്ങളിലായി 340 എൻട്രികളാണ് ഈ വർഷം മേളയിൽ രജിസ്റ്റർ ചെയ്തത്. 

ഇന്ത്യൻ ചിത്രങ്ങൾ മേളയിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാരാണ് ദഹ്‌റാനിലെ കിംഗ്‌ അബ്ദുൾ അസീസ് വേൾഡ് കച്ചറൽ സെന്‍ററില്‍ നടക്കുന്ന ചലച്ചിത്രമേളയിൽ പങ്കെടുക്കാനെത്തുന്നത്.

Trending News