ബഹ്റിനില്‍ പൊടിക്കാറ്റ് രൂക്ഷമാകുന്നു; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ബഹ്റിനില്‍ രാവിലെ മുതല്‍ വീശിയടിക്കുന്ന പൊടിക്കാറ്റ് രൂക്ഷമാകുന്നു. കുവൈറ്റില്‍ നിന്നും എത്തുന്ന വടക്ക് പടിഞ്ഞാറന്‍  കാറ്റിന്‍റെ ഫലമായി ബഹ്റിന്‍റെ വടക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളായ മുഹറാഖ്, സിട്ര പ്രദേശങ്ങളില്‍ നാല് മണിവരെ പൊടിക്കാറ്റ് വീശാനുള്ള സാദ്ധ്യതയുണ്ടെന്ന് ബഹ്റിന്‍ കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Updated: Jan 20, 2018, 06:24 PM IST
ബഹ്റിനില്‍ പൊടിക്കാറ്റ് രൂക്ഷമാകുന്നു; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

മനാമ: ബഹ്റിനില്‍ രാവിലെ മുതല്‍ വീശിയടിക്കുന്ന പൊടിക്കാറ്റ് രൂക്ഷമാകുന്നു. കുവൈറ്റില്‍ നിന്നും എത്തുന്ന വടക്ക് പടിഞ്ഞാറന്‍  കാറ്റിന്‍റെ ഫലമായി ബഹ്റിന്‍റെ വടക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളായ മുഹറാഖ്, സിട്ര പ്രദേശങ്ങളില്‍ നാല് മണിവരെ പൊടിക്കാറ്റ് വീശാനുള്ള സാദ്ധ്യതയുണ്ടെന്ന് ബഹ്റിന്‍ കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ചില ഇടങ്ങളില്‍ കൂടിയ കാറ്റ് വീഴ്ചയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ ബൈക്ക് യാത്രക്കാര്‍ ശ്രദ്ധിക്കണമെന്നും പരമാവധി അകലം പാലിച്ചുവേണം റോഡിലൂടെ സഞ്ചരിക്കേണ്ടതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.