close

News WrapGet Handpicked Stories from our editors directly to your mailbox

ഖത്തറുമായുള്ള നയതന്ത്രബന്ധം സൗദി അറേബ്യ ഉള്‍പ്പടെ നാല് ഗൾഫ് രാജ്യങ്ങൾ​ ഉപേക്ഷിച്ചു

​സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾക്കു പിന്നാലെ യെമനും ഖത്തറുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചു​. ഖത്തർ ഭീകരവാദ സംഘടനകളെ പിന്തുണക്കുന്നുവെന്ന്​ ആരോപിച്ചാണ്​ നയതന്ത്രബന്ധം വി​​ചേ്​ഛദിക്കാൻ രാജ്യങ്ങൾ തീരുമാനിച്ചത്​. 

Updated: Jun 5, 2017, 02:29 PM IST
ഖത്തറുമായുള്ള നയതന്ത്രബന്ധം സൗദി അറേബ്യ ഉള്‍പ്പടെ  നാല് ഗൾഫ് രാജ്യങ്ങൾ​ ഉപേക്ഷിച്ചു

റിയാദ്​: ​സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾക്കു പിന്നാലെ യെമനും ഖത്തറുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചു​. ഖത്തർ ഭീകരവാദ സംഘടനകളെ പിന്തുണക്കുന്നുവെന്ന്​ ആരോപിച്ചാണ്​ നയതന്ത്രബന്ധം വി​​ചേ്​ഛദിക്കാൻ രാജ്യങ്ങൾ തീരുമാനിച്ചത്​. 

ഖത്തറിലെ എംബസികൾ അടച്ച രാജ്യങ്ങൾ, നയതന്ത്ര ഉ​ദ്യോഗസ്ഥരെയും ജീവനക്കാരെയും ഇവിടെ നിന്നു പിൻവലിക്കുമെന്നും വ്യക്തമാക്കി. ഖത്തറിലേക്കുള്ള കര, വ്യോമ, നാവിക ഗതാഗത സംവിധാനങ്ങൾ ഒഴിവാക്കുന്ന കാര്യങ്ങളും രാജ്യങ്ങൾ ആലോചിക്കുന്നുണ്ട്​. 

അതിനിടെ, സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറിലെ എംബസികളടച്ചു. തങ്ങളുടെ ജീവനക്കാരെ ഇവിടെനിന്നു പിൻവലിക്കുമെന്നു പറഞ്ഞതിനൊപ്പം പൗരന്മാരോട് ഒരാഴ്ചയ്ക്കകം രാജ്യം വിടണമെന്നും ആവശ്യപ്പെട്ടു. ഗൾഫ് മേഖലയിലെ സുരക്ഷ ഖത്തർ അസ്ഥിരമാക്കിയെന്ന് യുഎഇ പറഞ്ഞു. യെമനിൽ പോരാട്ടം നടത്തുന്ന സഖ്യസേനയിൽനിന്ന് ഖത്തറിനെ ഒഴിവാക്കിയതായി സൗദിയും വ്യക്തമാക്കി.

​അതേസമയം, ഖത്തറിൽ നിന്ന് അടുത്ത 48 മണിക്കൂറിനുള്ളിൽ തിരിച്ചു വരാൻ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരോട് യു.എ.ഇ ആവശ്യപ്പെട്ടതായി രാജ്യത്തി​​​ന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ വാം ട്വിറ്ററിലൂടെ അറിയിച്ചു. കൂടാതെ, ഖത്തറിലുള്ള യു.എ.ഇ പൗരൻമാർ 14 ദിവസത്തിനകം മടങ്ങാനും ഭരണകൂടം നിർദേശം നൽകി.