കൊലപാതകം എന്‍റെ അറിവോടെ!!

ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ പ്രവേശിച്ച അദ്ദേഹത്തെ പിന്നീടാരും കണ്ടിട്ടില്ല.

Last Updated : Sep 26, 2019, 06:27 PM IST
കൊലപാതകം എന്‍റെ അറിവോടെ!!

വാഷിംഗ്ടണ്‍: കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിനാണ് സൗദി മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗി കൊല്ലപ്പെടുന്നത്. 

ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ പ്രവേശിച്ച അദ്ദേഹത്തെ പിന്നീടാരും കണ്ടിട്ടില്ല.

ഖഷോഗി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ടുവെന്ന് തുര്‍ക്കി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.

എന്നാല്‍ സൗദി ആദ്യം ഇതിനെ എതിര്‍ത്തെങ്കിലും പിന്നീട് അംഗീകരിച്ചിരുന്നു.

ഇപ്പോഴിതാ ആ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയിരിക്കുകയാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. 

ഒരു ഡോക്യൂമെന്‍ററിയ്ക്കായി നല്‍കിയ അഭിമുഖത്തിലാണ് സല്‍മാന്‍ രാജകുമാരന്‍റെ ഏറ്റുപറച്ചില്‍. 

മാര്‍ട്ടിന്‍ സ്മിത്ത് നിര്‍മ്മിക്കുന്ന ഡോക്യുമെന്‍ററി ഒക്ടോബര്‍ ഒന്നിന് സംപ്രേഷണം ചെയ്യും. 

'ഇത് എന്‍റെ നിരീക്ഷണത്തില്‍ സംഭവിച്ചതാണ്. അതിനാല്‍ ഇതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കും' സല്‍മാന്‍ രാജകുമാരന്‍  പറഞ്ഞു.

അതേ സമയം കൊലപാതകത്തില്‍ താന്‍ നേരിട്ട് പങ്കാളിയല്ലെന്നും എന്നാല്‍ സൗദിയുടെ തലവനായതിനാല്‍ കൊലപാകതത്തില്‍ താന്‍ ഉത്തരവാദിയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

കൊലപാതകത്തില്‍ ആരോപണ വിധേയനായ മന്ത്രിമാര്‍ തെറ്റുകാരാണെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഖഷോഗ്ജിയെ വധിക്കാനുള്ള പദ്ധതിയെക്കുറിച്ച് അറിയില്ലായിരുന്നോ എന്ന ചോദ്യത്തിന് 3 ദശലക്ഷം ജീവനക്കാരുള്ള സൗദിയില്‍ ഒരോ അംഗത്തെയും വ്യക്തിപരമായി നിരീക്ഷിക്കാനാകിലെന്നായിരുന്നു മറുപടി. 

മരണത്തിനു തൊട്ടുമുമ്പ് ഖഷോഗിയും കൊലയാളികളും തമ്മില്‍ നടത്തത്തിയ സംഭാഷണത്തിന്‍റെ പൂര്‍ണ ശബ്ദരേഖ പുറത്തു വന്നതിനു പിന്നാലെയാണ് രാജകുമാരന്‍റെ വെളിപ്പെടുത്തല്‍.

Trending News