സൗദി: ഇനിമുതൽ അന്വേഷണ ഉദ്യോഗസ്ഥരായി വനിതകളും

സൗദി അറേബ്യയിൽ വനിതാ അന്വേഷണ ഉദ്യോഗസ്ഥരെ നിയമിക്കാൻ നീക്കം. അറ്റോർണി ജനറൽ ഷെയ്ക്ക് സൗദ് അൽ മുജീബാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

Last Updated : Feb 12, 2018, 05:21 PM IST
സൗദി: ഇനിമുതൽ അന്വേഷണ ഉദ്യോഗസ്ഥരായി വനിതകളും

റിയാദ്: സൗദി അറേബ്യയിൽ വനിതാ അന്വേഷണ ഉദ്യോഗസ്ഥരെ നിയമിക്കാൻ നീക്കം. അറ്റോർണി ജനറൽ ഷെയ്ക്ക് സൗദ് അൽ മുജീബാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

അന്വേഷണ ഉദ്യോഗസ്ഥരാകാനുള്ള പരീക്ഷയ്ക്കുവേണ്ടി മാർച്ച് 3 വരെ അപേക്ഷിക്കാമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷനും അറിയിച്ചു. ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ജോലിക്ക് അപേക്ഷിക്കാമെന്നും പരീക്ഷയ്ക്കു ശേഷം നടക്കുന്ന കായികക്ഷമതാ പരിശോധനയിലും ഇവര്‍ യോഗ്യത നേടിയിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെടുന്നവരെ ക്രിമിനൽ അന്വേഷണം, കോടതി ജോലികൾ, മറ്റ് ഓഫീസർ തസ്തികകൾ എന്നിവയിലേക്ക് നിയമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സൗദി അറേബ്യൻ ഭരണകൂടത്തിന്‍റെ പരമ്പരാഗത ഇസ്ലാമിക കാഴ്ചപ്പാടുകളിലെ മാറ്റം ലക്ഷ്യം വച്ചുള്ളതാണ് നീക്കമെന്നാണ് വിലയിരുത്തൽ. ഫുട്ബോൾ മത്സരങ്ങൾ കാണുന്നതിനും ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്നതിനും സമീപകാലത്ത് സൗദി ഭരണകൂടം വനിതകള്‍ക്ക് അനുമതി നൽകിയിരുന്നു.

Trending News