close

News WrapGet Handpicked Stories from our editors directly to your mailbox

സൗദിയില്‍ ഇനി മുതല്‍ ഷോര്‍ട്സ് ധരിക്കാം!

നിയമാവലിയില്‍ സൂചിപ്പിക്കാത്ത വിഷയത്തില്‍ ശിക്ഷാനടപടി സ്വീകരിക്കുന്നതിനും പിഴ ചുമത്തുന്നതിനും അംഗീകരിക്കാനാവില്ല.    

Ajitha Kumari | Updated: Nov 4, 2019, 03:36 PM IST
സൗദിയില്‍ ഇനി മുതല്‍ ഷോര്‍ട്സ് ധരിക്കാം!

റിയാദ്: സൗദിയില്‍ ഇനി ഷോര്‍ട്സ് ധരിക്കാമെന്ന്‍ അധികൃതര്‍.

ഷോര്‍ട്സ് ധരിക്കുന്നത് പൊതുമാര്യാദ നിയമലംഘനമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ വിഷയം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച ആയതിനെതുടര്‍ന്നാണ് അധികൃതര്‍ അറിയിപ്പ് നല്‍കിയത്.

പൊതുമര്യാദ സംരക്ഷണ നിയമത്തിലെ ഏഴ്, ഒന്‍പത് ഖണ്ഡികകളില്‍ പറഞ്ഞിരിക്കുന്നത് പൊതുമാര്യദക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരേ അതേ നിയമാവലിയില്‍ പറയുന്ന പ്രകാരം തന്നെ ശിക്ഷിക്കുമെന്നാണ്.

നിയമാവലിയില്‍ സൂചിപ്പിക്കാത്ത വിഷയത്തില്‍ ശിക്ഷാനടപടി സ്വീകരിക്കുന്നതിനും പിഴ ചുമത്തുന്നതിനും അംഗീകരിക്കാനാവില്ല.  

പൊതുമര്യാദ സംരക്ഷണ നിയമപ്രകാരം പിഴ ചുമത്തപ്പെട്ട വ്യക്തിക്ക് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ പരാതി പറയാനുള്ള അവകാശമുണ്ടെന്നും നിയമാവലിയില്‍ പറയുന്നു.

ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് തയ്യാറാക്കുന്ന മഹസര്‍ സമ്പൂര്‍ണ്ണമാകണമെന്നും നിയമലംഘനം നടത്തിയ വ്യക്തിയുടെ പേരു വിവരങ്ങള്‍,ഫോണ്‍ നമ്പര്‍, നിയമലംഘനത്തിന്‍റെ വകുപ്പ്, സ്ഥലം, തീയതി എന്നീ കാര്യങ്ങള്‍ മഹസറില്‍ രേഖപ്പെടുത്തണം മാത്രമല്ല പിടിച്ച ഓഫീസറുടെ വിവരങ്ങളും രേഖയും ഒപ്പും മഹസറില്‍ രേഖപ്പെടുത്തണമെന്നും നിയമമുണ്ട്.