സൗദി: ജനാദ്രിയ ഫെസ്റ്റിവലില്‍ അതിഥി രാഷ്ട്രമായി ഇന്ത്യ, സുഷമ സ്വരാജ് പങ്കെടുക്കും

  32 ാമത് ജനാദ്രിയ ഫെസ്റ്റിവലില്‍ ഇത്തവണത്തെ അതിഥി രാഷ്ട്രമായി ഇന്ത്യ. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പങ്കെടുക്കും.

Last Updated : Jan 31, 2018, 04:41 PM IST
 സൗദി: ജനാദ്രിയ ഫെസ്റ്റിവലില്‍ അതിഥി രാഷ്ട്രമായി ഇന്ത്യ, സുഷമ സ്വരാജ് പങ്കെടുക്കും

സൗദി:  32 ാമത് ജനാദ്രിയ ഫെസ്റ്റിവലില്‍ ഇത്തവണത്തെ അതിഥി രാഷ്ട്രമായി ഇന്ത്യ. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പങ്കെടുക്കും.

ജനാദ്രിയ ഫെസ്റ്റിവലില്‍ ഈ വര്‍ഷത്തെ അതിഥി രാജ്യമായ ഇന്ത്യയില്‍ നിന്നും എത്തുന്ന മന്ത്രിതല സംഘത്തെ സുഷമ സ്വരാജായിരിക്കും നയിക്കുക. 

ഇന്ത്യന്‍ പവലിയനില്‍ പങ്കെടുക്കുന്നതിന് വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് എംബസി ക്ഷണം അയച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളുടെ പ്രാദേശിക സംസ്‌കാരങ്ങളും കലാ രൂപങ്ങളും അരങ്ങേറുന്ന ഇന്ത്യന്‍ പവലിയന്‍ ചരിത്രമാക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ എംബസി അധികൃതര്‍. 

ഇന്ത്യയുടെയും സൗദിയുടെയും  ദേശീയ പാതാകകളുടെ വര്‍ണ്ണത്തില്‍ ഒരുക്കുന്ന കമാനത്തിലൂടെയായിരിക്കും പ്രവേശനം. മേളക്കെത്തുന്നവരുടെ മനം കവരുന്ന രീതിയാലാണ് ഒരുക്കങ്ങള്‍ നടക്കുന്നത്. കലാ പരിപാടികള്‍ക്കായി അത്യാധുനിക വേദിയാണ് ഒരുങ്ങുന്നത്. കേരളത്തിന്‍റെ പൈത്യകമായ കഥകളി, കളരിപ്പയറ്റ് എന്നിവയും മണിപ്പൂരി, രാജസ്ഥാനി, കഥക്, പൂര്‍ലിയ ചാവു, പഞ്ചാബി എന്നീ നൃത്തങ്ങളുമുണ്ടാവും. അതിന് പുറമെ പ്രശസ്ത ഇന്ത്യ സിനിമകളും പ്രദര്‍ശിപ്പിക്കും.

സൗദിയില്‍ നടക്കുന്ന ദേശീയ പൈതൃകോത്സവമാണ് ജനാദ്രിയ ഫെസ്റ്റിവല്‍. 18 ദിവസം നീളുന്ന ജനാദ്രിയ ഫെസ്റ്റിവല്‍ ഫെബ്രുവരി 7നാണ് ആരംഭിക്കുക.

 

Trending News