സൗദിയില്‍ നിന്നും മടങ്ങുന്ന വിദേശികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന

സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പിലാകുന്നതിന്‍റെ ഭാഗമായി സൗദിയില്‍നിന്നും ജോലി നിര്‍ത്തി മടങ്ങുന്ന വിദേശികളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. കൂടാതെ അവധിക്ക് നാട്ടില്‍ പോയി തിരിച്ചു വരുന്നവരുടെ എണ്ണവും കഴിഞ്ഞ വര്‍ഷത്തെതിനേക്കാള്‍ പകുതിയിലധികം കുറഞ്ഞതായി പറയപ്പെടുന്നു.

Updated: Apr 16, 2018, 05:42 PM IST
സൗദിയില്‍ നിന്നും മടങ്ങുന്ന വിദേശികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന

സൗദി: സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പിലാകുന്നതിന്‍റെ ഭാഗമായി സൗദിയില്‍നിന്നും ജോലി നിര്‍ത്തി മടങ്ങുന്ന വിദേശികളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. കൂടാതെ അവധിക്ക് നാട്ടില്‍ പോയി തിരിച്ചു വരുന്നവരുടെ എണ്ണവും കഴിഞ്ഞ വര്‍ഷത്തെതിനേക്കാള്‍ പകുതിയിലധികം കുറഞ്ഞതായി പറയപ്പെടുന്നു.

സൗദിയില്‍ നിന്ന് ദിനംപ്രതി ആയിരത്തി അഞ്ഞൂറോളം വിദേശികള്‍ ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്ക് മടങ്ങുന്നുണ്ടെന്നു പാസ്‌പോര്‍ട്ട് വിഭാഗം വെളിപ്പെടുത്തി. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ എട്ടു ലക്ഷത്തിലധികം വിദേശികള്‍ മടങ്ങി. പുതിയ സ്വദേശീവല്‍ക്കരണ പദ്ധതികള്‍, വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി തുടങ്ങിയ കാരണങ്ങളാല്‍ ജോലി നഷ്ടപ്പെട്ടവരും, ചെലവ് താങ്ങാനാകാതെ സ്വയം മടങ്ങുന്നവരും ഇക്കൂട്ടത്തിലുണ്ട്. 

കൂടാതെ സൗദിയില്‍ പ്രവാസിനിയമം കര്‍ശനമാക്കിയതിലൂടെ ഒന്‍പത് ലക്ഷത്തിലേറെ നിയമലംഘകരാണ് കഴിഞ്ഞ അഞ്ചു മാസത്തിനിടയില്‍ പിടിയിലായത്.