റസ്​റ്റോറന്‍റുകളിലും കഫേകളിലും E-Payment നിര്‍ബന്ധമാക്കും

   സൗദി അറേബ്യയിലെ മുഴുവന്‍ പ്രദേശങ്ങളിലെയും റസ്​​റ്റോറന്‍റുകളിലും കഫേകളിലും E-Payment നിര്‍ബന്ധമാക്കി.

Last Updated : Jun 29, 2020, 07:02 PM IST
റസ്​റ്റോറന്‍റുകളിലും കഫേകളിലും E-Payment നിര്‍ബന്ധമാക്കും

ജിദ്ദ:   സൗദി അറേബ്യയിലെ മുഴുവന്‍ പ്രദേശങ്ങളിലെയും റസ്​​റ്റോറന്‍റുകളിലും കഫേകളിലും E-Payment നിര്‍ബന്ധമാക്കി.

നിയമം  ജൂലൈ 28 മുതല്‍   കര്‍ശനമാകുമെന്നും  ബിനാമി ഇടപാടുകള്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനായുള്ള ദേശീയ പദ്ധതി അധികൃതര്‍  അറിയിച്ചു.   കഴിഞ്ഞ വര്‍ഷമാണ്​ എല്ലാ മേഖലകളിലും ക്രമേണ  Electronic Payment 
 സംവിധാനം നടപ്പാക്കാന്‍ ആരംഭിച്ചത്​.   ഘട്ടങ്ങളായി വിവിധ വാണിജ്യ മേഖലകളില്‍ സംവിധാനം നിര്‍ബന്ധമാക്കിവരികയാണ്​. 

ആദ്യം പെട്രോള്‍ പമ്പുകളിലും   അനുബന്ധ സ്​ഥാപനങ്ങളിലുമാണ്​ ആരംഭിച്ചത്​. 2020 ആഗസ്​റ്റ്​ 25ഓടെ   എല്ലാ വാണിജ്യ മേഖലകളിലും E-Payment​ നടപ്പാക്കാനാണ്​ തീരുമാനം.

ബിനാമി ഇടപാടുകള്‍ അവസാനിപ്പിക്കുക എന്ന  ലക്ഷ്യം   മുന്നില്‍കണ്ടാണ് E-Payment സംവിധാനം നിര്‍ബന്ധമാക്കുന്നത്. പണമിടപാടുകള്‍ കുറയ്ക്കാനും മുഴുവന്‍ വ്യാപാര സ്ഥപനങ്ങളിലും E-Payment സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ക്ക് അവസരമൊരുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ തീരുമാനം. അതീമയം

അതേസമയം,  E-Payment സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്ത സ്ഥാപനങ്ങള്‍ അടപ്പിക്കുമെന്നും  വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Trending News