മരിച്ചുപോയ മകന്‍റെ വളര്‍ച്ച പങ്കുവച്ച് പിതാവ്!!

മരിച്ചുപോയ മകന്‍റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിലെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ഷാജർജ ഭരണാധികാരി.

Last Updated : Jul 7, 2019, 11:06 AM IST
മരിച്ചുപോയ മകന്‍റെ വളര്‍ച്ച പങ്കുവച്ച് പിതാവ്!!

മരിച്ചുപോയ മകന്‍റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിലെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ഷാജർജ ഭരണാധികാരി.

ജുലൈ ഒന്നിനാണ് ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ഏക മകൻ ശൈഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചത്. 

അടിക്കുറിപ്പുകള്‍ ഒന്നും തന്നെ നല്‍കാതെയാണ് ഭരണാധികാരി മകന്‍റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. 

നേരത്തെ ഷെയ്ഖ് ഖാലിദിന്‍റെ വളർച്ചയുടെ ഘട്ടങ്ങളിലെ ചിത്രങ്ങൾ അർധ സഹോദരി ബോഡോർ അൽ ഖാസിമി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. 

"പ്രിയപ്പെട്ട ഖാസിമി നീ സമാധാനത്തോടെ വിശ്രമിക്കു, നീ എന്നും ഞങ്ങളുടെ ഹൃദയത്തിൽ ഉണ്ടാകും"-  ബോഡോർ കുറിച്ചു.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by HH Shk Dr Sultan AlQasimi (@hhshkdrsultan) on

ഷാര്‍ജ അര്‍ബന്‍ പ്ലാനി൦ഗ് കൗണ്‍സില്‍ ചെയര്‍മാനായിരുന്നു അന്തരിച്ച ഷെയ്ഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി.

ലണ്ടനില്‍ വച്ചായിരുന്നു മുപത്തിയൊന്‍പതുകാരനായ ഖാലിദിന്‍റെ  അന്ത്യം. അതേസമയ൦, ഖാസിമിയുടെ മകന്‍റെ മരണത്തില്‍ ദുരൂഹതയുള്ളതായി പൊലീസ് അറിയിച്ചിരുന്നു. 

ഖാലിദിന്‍റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ മുപ്പതിനോടടുത്ത പ്രായമുള്ള മറ്റൊരാളെ മരിച്ചനിലയിൽ കണ്ടെത്തിയതായി പൊലീസ് പറയുന്നു. 

ചൊവ്വാഴ്ച പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും മരണകാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 

ലണ്ടൻ, പാരീസ് ഫാഷൻ വീക്കുകളിൽ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള വ്യക്തിയാണ് ഖാലിദ്. ലോകത്തെ പതിനഞ്ച് രാജ്യങ്ങളിലെ മുപ്പത് നഗരങ്ങളിൽ 'ഖാസിമി' വിലയേറിയ ബ്രാന്‍റുകളുടെ പട്ടികയിൽ ഉണ്ട്. 

ഷാർജ ഭരണാധികാരിയുടെ അസാനത്തെ പുത്രനായിരുന്നു ശൈഖ് ഖാലിദ്. ഖാലിദിന് മൂന്ന് സഹോദരിമാരും ഒരു സഹോദരനുമാണ് ഉണ്ടായിരുന്നത്.

അതിൽ അർധ സഹോദരനും സഹോദരിയും വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ടിരുന്നു. അമിത മയക്കുമരുന്ന് ഉപയോഗത്തെത്തുടർന്നാണ് അർധ സഹോദരൻ 24-ാം വയസിൽ മരണപ്പെട്ടത്.

Trending News