80 വയസുള്ള ആമയ്ക്ക് രക്ഷകയായ കൊച്ചുമിടുക്കി!!

മനുഷ്യരോട് മാത്രമല്ല മൃഗങ്ങളോടും എല്ലാ ജീവജാലങ്ങളോടും സ്‌നേഹവും കരുണയും ഉണ്ടാകണമെന്നതിന് ഉത്തമ ഉദാഹരണമാണ് ഷീമ. 

Updated: Feb 10, 2019, 05:54 PM IST
 80 വയസുള്ള ആമയ്ക്ക് രക്ഷകയായ കൊച്ചുമിടുക്കി!!

ദുബായ്: 80 വയസുള്ള ആമയ്ക്ക് രക്ഷകയായി മാറിയ കൊച്ചുമിടുക്കിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ താരം. 

യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ കൊച്ചുമകളായ ഷീമയാണ് ആമയുടെ രക്ഷകയായ ആ കൊച്ചുമിടുക്കി. 

മനുഷ്യരോട് മാത്രമല്ല മൃഗങ്ങളോടും എല്ലാ ജീവജാലങ്ങളോടും സ്‌നേഹവും കരുണയും ഉണ്ടാകണമെന്നതിന് ഉത്തമ ഉദാഹരണമാണ് ഷീമ. 

ആരോഗ്യസ്ഥിതി മോശമായ അവസ്ഥയിലാണ് ആമയെ ഷീമയുടെ കയ്യില്‍ ലഭിക്കുന്നത്. ആമയോട് അലിവ് തോന്നിയ ഷീമ അതിനെ നന്നായി പരിചരിച്ച് വരികയായിരുന്നു. 

ഏറെ നാളത്തെ പരിശ്രമത്തിന് ശേഷം ആരോഗ്യം വീണ്ടെടുത്ത ആമയെ ഷീയുടെ നേതൃത്ത്വത്തില്‍ തിരികെ കടലിലേക്ക് തന്നെ വിടുകയും ചെയ്തു.

ആമയെ തിരികെ കടലില്‍ വിടുന്നതിന് മൃഗ സംരക്ഷകരുടെ സഹായവും തേടിയിരുന്നു ഷീമ. ഇവരുടെ കൂടെ സഹായത്തോടെയാണ് ഷീമ തന്‍റെ കര്‍ത്തവ്യം പൂര്‍ത്തിയാക്കിയത്. 

ഷീമയുടെ സ്നേഹത്തിന്‍റെയും കരുതലിന്‍റെയും ഓര്‍മ്മയ്ക്ക് ആമയ്ക്ക് ഇവര്‍ 'ഷീമ' എന്ന് പേരിടുകയും ചെയ്തു. ആമയെ തിരികെ കടലില്‍ വിടുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈരലായി മാറിയിരിക്കുകയാണ്. 

 

Tags: