Video: ഫോണ്‍ വിളിച്ചില്ല, പക്ഷെ നേരിട്ടെത്തി..

ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ ഒന്നിന് യുഎഇയിലെ താമസക്കാര്‍ക്ക് ഭരണാധികാരി ശൈഖ് മുഹമ്മദ് ആശംസകളറിയിച്ചിരുന്നു. 

Updated: Dec 5, 2018, 11:14 AM IST
Video: ഫോണ്‍ വിളിച്ചില്ല, പക്ഷെ നേരിട്ടെത്തി..

ദുബായ്: ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ ഒന്നിന് യുഎഇയിലെ താമസക്കാര്‍ക്ക് ഭരണാധികാരി ശൈഖ് മുഹമ്മദ് ആശംസകളറിയിച്ചിരുന്നു. 

1971 എന്ന നമ്പറില്‍ നിന്ന് ലഭിച്ച ഫോണ്‍ കോളില്‍ ദേശീയ ദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ശൈഖ് മുഹമ്മദിന്‍റെ ഓഡിയോ ക്ലിപ്പായിരുന്നു. 

ഭരണാധികാരിയുടെ ശബ്ദത്തില്‍ നേരിട്ട് ആശംസകള്‍ ലഭിച്ച സന്തോഷത്തില്‍ വിദ്യാര്‍ത്ഥികള്‍ തുള്ളിച്ചാടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരുന്നു. 

എന്നാല്‍, ആ വീഡിയോയുടെ അവസാനം സലാമ അല്‍ കഹ്താനി എന്ന പെണ്‍കുട്ടി വിതുമ്പുകയായിരുന്നു. 'എന്നെ മാത്രം അദ്ദേഹം വിളിച്ചില്ലെന്ന്' പരാതി പറഞ്ഞു കൊണ്ടായിരുന്നു സലാമ കരഞ്ഞത്. 

എന്നാല്‍, ദേശീയ ദിനത്തില്‍ തന്‍റെ സന്ദേശം ലഭിക്കാത്തതിന് സങ്കടപ്പെട്ട് കരഞ്ഞ കുരുന്നിനെ നേരിട്ടെത്തി ആശ്വസിപ്പിച്ചിരിക്കുകയാണ് ദുബായ് ഭരണാധികാരി. 

 
 
 
 

 
 
 
 
 
 
 
 
 

A post shared by Khalifa Saeed (@khalifasaeed) on

സലാമയുടെ എല്ലാ പരിഭവങ്ങളും തീര്‍ക്കാനായാണ് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നേരിട്ട് വീട്ടിലെത്തിയത്.

വീട്ടിലെത്തിയ അദ്ദേഹം സലാമയെ ചേര്‍ത്തു പിടിക്കുകയും രാജ്യത്ത് എല്ലാവരെയും താന്‍ വിളിച്ചെങ്കിലും നേരിട്ട് കാണാനെത്തിയത് സലാമയെ മാത്രമാണെന്ന് പറയുകയും ചെയ്തു. 

എന്‍റെ മകളാണ് സലാമ... ഞാന്‍ നേരിട്ട് വന്നുകണ്ട് ആശംസ അറിയിച്ചെന്ന് ഇനി എല്ലാവരോടും നിനക്ക് പറയാമല്ലോയെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. 

സലാമയുടെ കവിളില്‍ സ്നേഹ ചുംബനം നല്‍കിയാണ് അദ്ദേഹം മടങ്ങിയത്. നിരവധിപ്പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ ഈ വീഡിയോ പങ്കുവെച്ചത്.