മക്ക: ഉംറ തീർത്ഥാടകർക്കായുള്ള പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. മക്കയിലെ ഗ്രാൻഡ് മോസ്കിനും പരിസരത്തുമായി ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഉൾക്കൊള്ളിച്ചാണ് പുതിയ മാർഗനിർദേശങ്ങൾ.
Also Read: മാനദണ്ഡങ്ങൾ പാലിച്ചില്ല, ഒമാനിൽ രണ്ട് കടകൾ അടച്ചുപൂട്ടി
ഇത്തരമൊരു നടപടി തീർത്ഥാടകരുടെയും വിശ്വാസികളുടെയും സുരക്ഷ കണക്കിലെടുത്തും അവർക്ക് തടസ്സമില്ലാത്ത പ്രാർഥന ഉറപ്പാക്കുന്നതിനുമാണെന്ന് അധികൃതർ അറിയിച്ചു. ഗ്രാൻഡ് മോസ്കിന് ഉള്ളിലും പരിസര പ്രദേശങ്ങളിലും മൂർച്ചയേറിയ ഉപകരണങ്ങളോ ആയുധങ്ങളോ കൊണ്ടുവരാൻ പാടുള്ളതല്ലെന്നും. കൂടാതെ ഈ പ്രദേശങ്ങളിൽ ഒരു വിധത്തിലുമുള്ള പണപ്പിരിവുകളും അനുവദിക്കുന്നതല്ലെന്നും.
പള്ളിയുടെ മുറ്റത്തേക്കോ ഹറം ഏരിയയിലേക്കുള്ള റോഡുകളിലോ മോട്ടോർ സൈക്കിളുകൾക്കും ബൈസൈക്കിളുകൾക്കും പ്രവേശനമുണ്ടായിരിക്കില്ലെന്നും മാർഗ നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ഭിക്ഷാടനം, പുകവലി, സാധനങ്ങളുടെ വിൽപ്പന എന്നിവയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പള്ളിക്ക് അകത്തും പുറത്തുമായി ലഗേജുകൾ, ബാഗുകൾ എന്നിവ കൊണ്ടുവരുന്നതും ജനലുകളിലും മറ്റുമായി അവ തൂക്കിയിടുന്നതും ഒപ്പം പ്രാർത്ഥനക്കെത്തുന്ന വിശ്വാസികളുടെയും തീർത്ഥാടകരുടെ സമാധനാന്തരീക്ഷം തകർക്കുന്ന എല്ലാ പ്രവൃത്തികളും വിലക്കിയിട്ടുണ്ട്.
ഇതിൽ ഗ്രാൻഡ് മോസ്കിൽ എത്തിച്ചേരുന്നതിനായുള്ള ബസുകൾ, ഹറമൈൻ ഹൈ-സ്പീഡ് ട്രെയിൻ, സ്വകാര്യ വാഹനങ്ങൾ, ടാക്സികൾ, ഷട്ടിൽ ബസുകൾ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങളും ഉൾപ്പെടുന്നു. മക്കയ്ക്കകത്തും പുറത്തുമുള്ള പാർക്കിംഗ് സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങളും മാർഗ നിർദേശത്തിലുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









