ഒന്‍പത് വയസുകാരിയായ സ്‌നാപ് ചാറ്റ് താരം അന്തരിച്ചു!!

സ്‌നാപ് ചാറ്റിലൂടെ സമൂഹമാധ്യമങ്ങളില്‍ നിരവധി ആരാധകരെ സ്വന്തമാക്കിയ ദനയുടെ അന്ത്യം ആരാധകര്‍ക്കിടയില്‍ ഞെട്ടല്‍ ഉണ്ടാക്കിയിരിക്കുകയാണ്. 

Updated: May 15, 2019, 06:37 PM IST
ഒന്‍പത് വയസുകാരിയായ സ്‌നാപ് ചാറ്റ് താരം അന്തരിച്ചു!!

ദുബായ്: സൗദി അറേബ്യയിലെ സ്‌നാപ്പ് ചാറ്റ് താരമായ ഒന്‍പതു വയസുകാരി ദന അല്‍ ഖ്വത്താനി അന്തരിച്ചു. ഹൃദയ സ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

ദനയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പിതാവാണ് ഇക്കാര്യം അറിയിച്ചത്. വീട്ടില്‍ സംഭവിക്കുന്ന ഓരോ കാര്യങ്ങളും ചേര്‍ത്ത് തയാറാക്കുന്ന സ്‌നാപ് ചാറ്റ് വീഡിയോകളിലൂടെയാണ്‌ ദനയും സഹോദരിമാരായ ദാനും ഘാനതിയു൦ പ്രശസ്തരായത്.

സ്‌നാപ് ചാറ്റിലൂടെ സമൂഹമാധ്യമങ്ങളില്‍ നിരവധി ആരാധകരെ സ്വന്തമാക്കിയ ദനയുടെ അന്ത്യം ആരാധകര്‍ക്കിടയില്‍ ഞെട്ടല്‍ ഉണ്ടാക്കിയിരിക്കുകയാണ്. 

ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ദനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭാവിക്കുകയായിരുന്നു. ദനയുടെ അവസാന സ്‌നാപ് ചാറ്റ് വീഡിയോ മരണത്തിന് രണ്ട് മണിക്കൂര്‍ മുന്‍പ് പിതാവ് ഓണ്‍ലൈനില്‍ പങ്ക് വെച്ചിരുന്നു.