സോഫ്റ്റ് ഡ്രിങ്കുകള്‍ക്ക് വില ഇരട്ടിയാകുന്നു!!

സോഫ്റ്റ് ഡ്രിങ്കുകള്‍ക്ക് അടുത്ത മാസം മുതല്‍ 50% ശതമാനം വരെ വില വര്‍ധന. യുഎഇയിലും സൗദിയിലുമാണ് ഡിസംബര്‍ 1 മുതല്‍ മധുര പാനിയങ്ങള്‍ക്ക് 50% വില വര്‍ദ്ധിക്കുന്നത്. 

Sheeba George | Updated: Nov 30, 2019, 05:18 PM IST
സോഫ്റ്റ് ഡ്രിങ്കുകള്‍ക്ക് വില ഇരട്ടിയാകുന്നു!!

അബുദാബി: സോഫ്റ്റ് ഡ്രിങ്കുകള്‍ക്ക് അടുത്ത മാസം മുതല്‍ 50% ശതമാനം വരെ വില വര്‍ധന. യുഎഇയിലും സൗദിയിലുമാണ് ഡിസംബര്‍ 1 മുതല്‍ മധുര പാനിയങ്ങള്‍ക്ക് 50% വില വര്‍ദ്ധിക്കുന്നത്. 

സെലക്ടിവ് ടാക്സ് ചുമത്തുന്നതിനാലാണ് വില വര്‍ദ്ധനവെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യത്തിന് ഹാനികരമാകുന്ന ഭക്ഷണരീതികള്‍ നിരുത്സാഹപ്പെടുത്തുക എന്ന യുഎഇ കാബിനറ്റിന്‍റെ പുതിയ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് സെലക്ടിവ് ടാക്സ് ചുമത്തുന്നത്.

സെലക്ടിവ് ടാക്സ് ഏര്‍പ്പെടുത്തി ആരോഗ്യത്തിന് ഹാനികരമാകുന്ന ഭക്ഷണങ്ങളുടെ ഉപഭോഗം കുറയ്ക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുക എന്ന തീരുമാനം ജിസിസി രാജ്യങ്ങള്‍ കൂട്ടായി സ്വീകരിച്ച നയമായിരുന്നു. ഈ തീരുമാനത്തിന്‍റെ ഭാഗമായാണ് ഇപ്പോള്‍ സോഫ്റ്റ് ഡ്രിങ്കുകള്‍ക്ക് സെലക്ടിവ് ടാക്സ് ഏര്‍പ്പെടുത്തുന്നത്. 

പഞ്ചസാരയോ മറ്റു പാനീയമോ പൊടിയോ ദ്രവരൂപത്തിലുള്ള സത്തോ ഉപയോഗിച്ചുള്ള എല്ലാ ഉല്‍പന്നങ്ങള്‍ക്കും 50%  നികുതി വര്‍ദ്ധിക്കുമെന്ന് സൗദി സക്കാത്ത് ആന്‍റ് ടാക്സ് അതോറിറ്റി വ്യക്തമാക്കി.

ഇലക്‌ട്രോണിക് സ്‌മോകി൦ഗ് ഉപകരണങ്ങള്‍, പുകയില അടങ്ങിയതോ അല്ലാത്തതോ ആണെങ്കിലും നികുതി ഇരട്ടിയാക്കും. 

2020 ജനുവരി മുതല്‍ നികുതി വര്‍ധിക്കുന്ന സാധനങ്ങളുടെ എണ്ണം കൂട്ടാനും യുഎഇ കാബിനറ്റ് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.