close

News WrapGet Handpicked Stories from our editors directly to your mailbox

മഹാത്മാഗാന്ധിയ്ക്ക് ആദരവര്‍പ്പിച്ച് ബുര്‍ജ് ഖലീഫയില്‍ വര്‍ണ്ണ വിസ്മയം!

മഹാത്മാഗാന്ധിയുടെ നൂറ്റിയന്‍പതാം ജന്മവാര്‍ഷിക ദിനമായ ഇന്നലെ അദ്ദേഹത്തിന്‍റെ ചിത്രത്തിനൊപ്പം ത്രിവര്‍ണ്ണ പതാകയില്‍ ബുര്‍ജ് ഖലീഫ തിളങ്ങി.  

Updated: Oct 3, 2019, 09:41 AM IST
മഹാത്മാഗാന്ധിയ്ക്ക് ആദരവര്‍പ്പിച്ച് ബുര്‍ജ് ഖലീഫയില്‍ വര്‍ണ്ണ വിസ്മയം!

ദുബായ്: ഗാന്ധിജിയ്ക്ക് ആദരവര്‍പ്പിച്ച് ബുര്‍ജ് ഖലീഫയില്‍ വര്‍ണ്ണ വിസ്മയം. 

മഹാത്മാഗാന്ധിയുടെ നൂറ്റിയന്‍പതാം ജന്മവാര്‍ഷിക ദിനമായ ഇന്നലെ അദ്ദേഹത്തിന്‍റെ ചിത്രത്തിനൊപ്പം ത്രിവര്‍ണ്ണ പതാകയില്‍ ബുര്‍ജ് ഖലീഫ തിളങ്ങി.

യുഎഇ സമയം രാത്രി 8:20നും 8:40നുമായിരുന്നു ഈ ഷോ നടന്നത്. പരിപാടി സംഘടിപ്പിച്ചത് ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും ഇമാര്‍ പ്രോപ്പര്‍ട്ടീസും ചേര്‍ന്നാണ്.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തെ ബുര്‍ജ് ഖലീഫ ആദരിച്ച നിമിഷം ഇന്ത്യക്കാര്‍ക്ക് അഭിമാനനിമിഷമാണെന്ന് ഇന്ത്യന്‍ അംബാസിഡര്‍ പവന്‍ കപൂര്‍ പറഞ്ഞു.

ഇന്ത്യയും യുഎഇയും തമ്മിലുള്ള ശക്തമായ ബന്ധത്തിന്‍റെ അടിസ്ഥാനമാണ് ഈ പരിപാടിയെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ അറിയിച്ചു