ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കാന്‍ സൗദിയോട് അമേരിക്കയുടെ നിര്‍ദ്ദേശം

'ഗള്‍ഫ് ഐക്യം' അനിവാര്യമാണെന്നും അത് നേടിയെടുക്കുമെന്നും സൂചിപ്പിച്ചു.

Last Updated : Apr 29, 2018, 07:13 PM IST
ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കാന്‍ സൗദിയോട് അമേരിക്കയുടെ നിര്‍ദ്ദേശം

റിയാദ്: ഖത്തറിനെതിരെയുള്ള സൗദി അറേബ്യയുടേയും മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളുടേയും ഉപരോധം അവസാനിപ്പിക്കണമെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപ്. സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈറിനോടാണ് പോംപ് ഇക്കാര്യം ആവശ്യപ്പെട്ടെതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

സ്‌റ്റേറ്റ് സെക്രട്ടറി പദം ഏറ്റെടുത്ത ശേഷമുള്ള പോംപിന്‍റെ ആദ്യ സൗദി സന്ദര്‍ശനമാണിത്. കൂടിക്കാഴ്ചയ്ക്ക് ശേഷം ആദില്‍ ജുബൈറുമായി സംയുക്ത വാര്‍ത്താ സമ്മേളനം നടത്തിയ പോംപ് 'ഗള്‍ഫ് ഐക്യം' അനിവാര്യമാണെന്നും അത് നേടിയെടുക്കുമെന്നും സൂചിപ്പിച്ചു.

ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയിലെ ഭിന്നിപ്പ് ഇറാന്‍ മുതലെടുക്കുന്നുവെന്നും യെമനിലും സിറിയയിലും ഇറാന്‍റെ സ്വാധീനം കൂടിവരുന്നതും സൂചിപ്പിച്ചാണ് പോംപിന്‍റെ പ്രസ്താവന.

Trending News