പ്രശ്നം എന്തായാലും ട്വീറ്റ് ചെയ്യൂ, ഉടന്‍ പരിഹരിക്കാമെന്ന് സുഷമ സ്വരാജ്

മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സൗദിയിലെത്തി. 

Updated: Feb 7, 2018, 06:20 PM IST
പ്രശ്നം എന്തായാലും ട്വീറ്റ് ചെയ്യൂ, ഉടന്‍ പരിഹരിക്കാമെന്ന് സുഷമ സ്വരാജ്

റിയാദ്: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സൗദിയിലെത്തി. 

 സൗദിയില്‍ നടക്കുന്ന 32 ാമത് ജനാദ്രിയ ഫെസ്റ്റിവലില്‍ ഇത്തവണത്തെ അതിഥി രാഷ്ട്രമാണ് ഇന്ത്യ. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഫെസ്റ്റിവല്‍ ഉത്ഘാടനം ചെയ്യു൦. 

ഔദ്യോഗിക സന്ദര്‍ശനത്തിനിടയില്‍ വിദേശകാര്യമന്ത്രി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തിരുന്നു. മുഴുവന്‍ ഇന്ത്യക്കാരെയും ജനാദ്രിയ ഉല്‍സവത്തിലേക്കു ക്ഷണിച്ച വിദേശകാര്യ മന്ത്രി ട്വീറ്റിന്‍റെ  പ്രാധാന്യവും ചൂണ്ടിക്കാട്ടി.

പ്രശ്നം എന്തായാലും അക്കാര്യം സൂചിപ്പിച്ചു തനിക്കു ട്വീറ്റ് ചെയ്യാമെന്നും പ്രവാസികളോടു കേന്ദ്രമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. ട്വീറ്റ് ചെയ്താല്‍ ഏത് പ്രശ്നത്തിനും പരിഹാരമുണ്ടാക്കാം എന്നും  അവ്ബാര്‍ ഉറപ്പു നല്‍കി. സു
 
ഇന്ത്യക്കാരുടെ പ്രശ്നങ്ങളില്‍ പ്രാധാന്യം പരിഗണിച്ചുള്ള സത്വര ഇടപെടലും സാധ്യമായ പരിഹാര നടപടികളും സ്വീകരിക്കുമെന്നും സുഷമ ഉറപ്പുനല്‍കി. ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തിലെ രണ്ടായിരത്തിലേറെ ആളുകള്‍ കയ്യടികളോടെയാണ് സുഷമയുടെ വാക്കുകള്‍ സ്വീകരിച്ചത്.

അതേസമയം 32 ാമത് ജനാദ്രിയ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനായി വി.കെ സിംഗിന്‍റെ നേതൃത്വത്തില്‍ ആദ്യ സംഘം കഴിഞ്ഞ ദിവസം തന്നെ സൗദിയില്‍ എത്തിച്ചേന്നിരുന്നു.  

ഇന്ത്യയുടെയും സൗദിയുടെയും ദേശീയ പാതാകകളുടെ വര്‍ണ്ണത്തില്‍ ഒരുക്കുന്ന കമാനത്തിലൂടെയായിരിക്കും പ്രവേശനം. മേളക്കെത്തുന്നവരുടെ മനം കവരുന്ന രീതിയാലാണ് ഒരുക്കങ്ങള്‍ നടക്കുന്നത്. കലാ പരിപാടികള്‍ക്കായി അത്യാധുനിക വേദിയാണ് ഒരുങ്ങുന്നത്. കേരളത്തിന്‍റെ പൈത്യകമായ കഥകളി, കളരിപ്പയറ്റ് എന്നിവയും മണിപ്പൂരി, രാജസ്ഥാനി, കഥക്, പൂര്‍ലിയ ചാവു, പഞ്ചാബി എന്നീ നൃത്തങ്ങളുമുണ്ടാവും. അതിന് പുറമെ പ്രശസ്ത ഇന്ത്യ സിനിമകളും പ്രദര്‍ശിപ്പിക്കും

സൗദിയില്‍ നടക്കുന്ന ദേശീയ പൈതൃകോത്സവമാണ് ജനാദ്രിയ ഫെസ്റ്റിവല്‍. 18 ദിവസം നീളുന്നതാണ് ജനാദ്രിയ ഫെസ്റ്റിവല്‍.