Oman News: മാനദണ്ഡങ്ങൾ പാലിച്ചില്ല, ഒമാനിൽ രണ്ട് കടകൾ അടച്ചുപൂട്ടി

Oman: ലൈസന്‍സില്ലാതെയും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെയും പ്രവര്‍ത്തിച്ച സ്ഥാപനങ്ങളാണ് അധികൃതർ അടച്ചു പൂട്ടിയത്. 

Written by - Zee Malayalam News Desk | Last Updated : Mar 10, 2025, 10:39 PM IST
  • ഒമാനിലെ നിസ്വയില്‍ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്ന രണ്ട് കടകള്‍ക്കെതിരെ നടപടി
  • ആരോഗ്യ ലംഘനങ്ങള്‍ നടത്തിയ രണ്ട് കടകള്‍ നിസ്വയില്‍ അധികൃതർ അടച്ചുപൂട്ടി
Oman News: മാനദണ്ഡങ്ങൾ പാലിച്ചില്ല, ഒമാനിൽ രണ്ട് കടകൾ അടച്ചുപൂട്ടി

മസ്കറ്റ്: ഒമാനിലെ നിസ്വയില്‍ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്ന രണ്ട് കടകള്‍ക്കെതിരെ നടപടി. ആരോഗ്യ ലംഘനങ്ങള്‍ നടത്തിയ രണ്ട് കടകള്‍ നിസ്വയില്‍ അധികൃതർ അടച്ചുപൂട്ടി.

Add Zee News as a Preferred Source

Also Read: യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി

ആരോഗ്യ ലൈസന്‍സിങ് ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ദാഖിലിയ മുന്‍സിപ്പാലിറ്റി അധികൃതര്‍ നടത്തിയ പരിശോധനയെ തുടര്‍ന്നായിരുന്നു ഈ നടപടി. ലൈസന്‍സില്ലാതെയും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെയും പ്രവര്‍ത്തിച്ച സ്ഥാപനങ്ങളാണ് അധികൃതർ അടച്ചു പൂട്ടിയത്. 

ഈയിടെ പൊതുജനാരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അബുദാബിയില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി. അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയാണ് അബുദാബിയിലെ മുസഫ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റ് പൂട്ടിച്ചത്. 

Also Read: വിവാഹമോചന വാർത്തകൾക്കിടയിൽ ചാഹലിനൊപ്പം കണ്ട മിസ്റ്ററി ഗേൾ ആർജെ മഹാവേഷ് ആരാണ്?

ഭക്ഷ്യ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് മുഹമ്മദ് അക്തര്‍ സൂപ്പര്‍മാര്‍ക്കറ്റാണ് അധികൃതര്‍ പൂട്ടിച്ചത്. ഈ സൂപ്പർമാർക്കറ്റ് പൊതുജനാരോഗ്യത്തിന് ഭീഷണിയായതിനാലാണ് അടച്ചുപൂട്ടിയത്. ഫെബ്രുവരി 20 ന് ഇതേരീതിയിലുള്ള ഒരു കഫേയും അടച്ചപൂട്ടിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News