യുഎഇ: യുഎഇ നിവാസികൾക്ക് ആവശ്യ മരുന്നുകൾ കണ്ടെത്തുന്നത് ഇപ്പോൾ കൂടുതൽ എളുപ്പമായിരിക്കുകയാണ് ഒപ്പം ചെലവും കുറയും. എമിറേറ്റ്സ് ഡ്രാഗ് എസ്റ്റാബ്ലിഷ്‌മെന്റ് മെഡിക്കൽ ഉൽപ്പന്നങ്ങളുടെ മേലുള്ള ദീർഘകാല 'സിംഗിൾ ഏജന്റ്' കുത്തകയെ തകർക്കാൻ രൂപകൽപ്പന ചെയ്ത ഒരു സംവിധാനം സജീവമാക്കിയിരിക്കുകയാണ്.
Also Read: സൗദിയിൽ പൊടിക്കാറ്റ്..! ശനിയാഴ്ച വരെ കാലാവസ്ഥാ വ്യതിയാനം, മുന്നറിയിപ്പ്
മരുന്നുകളുടെ കുത്തക അവസാനിപ്പിക്കുന്നതിനും വിതരണം സുഗമമമാക്കനുമായി പുതിയ നിയമം നടപ്പിലാക്കിയിരിക്കുകയാണ. എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് ആണ് ഈ നിയമം നടപ്പിലാക്കിയിരിക്കുന്നത്.
യുഎഇയുടെ പുതിയ മെഡിക്കൽ പ്രോട്ടോക്കോളുകൾ
ഇതനുസരിച്ചു ഓരോ മരുന്നിനും ഒന്നിലധികം അംഗീകൃത ഏജന്റുമാരെ നിയമിക്കണമെന്ന് കമ്പനികളോട് അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഇത് മരുന്നുകളുടെ ക്ഷാമം പരിഹരിക്കാനും വിപണിയിൽ നല്ലരീതിയിലുള്ള ഒരു മത്സരം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നീക്കമാണ്.
Also Read: മണിക്കൂറുകൾക്കുള്ളിൽ ഗജകേസരി യോഗം; കുംഭം മകരം മിഥുനം രാശിക്കാർക്ക് നേട്ടങ്ങളുടെ ദിനം
പുതിയ സംവിധാനം എന്താണ് ലക്ഷ്യമിടുന്നത്?
എമിറേറ്റുകളിലുടനീളം മെഡിക്കൽ ഉൽപ്പന്നങ്ങളുടെ തുടർച്ചയായ ലഭ്യത ഉറപ്പാക്കുക എന്നതാണ് ഈ പരിഷ്ക്കരണത്തിന്റെ പ്രധാന ലക്‌ഷ്യം. ഈ സംവിധാനം നിലവിൽ വരുന്നതോടെ ഒരു ഏജന്റിന് മാത്രം മരുന്നുകളുടെ വിതരണത്തിൽ നിയന്ത്രണം ഉണ്ടാകില്ല. ഇത് അടിയന്തിര സാഹചര്യങ്ങളിൽ വളരെയധികം സഹായകമാകും. ഇതുവഴി ഒരേ അസുഖത്തിനുള്ള വിവിധ ചികിത്സാ ഓപ്‌ഷനുകൾ കുറഞ്ഞ വിലയിൽ ലഭിക്കും.
ഈ നടപടി രാജ്യത്തെ ഫാർമസ്യൂട്ടിക്കൽ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാനിന്നും മരുന്നുകളുടെ വിതരണം നല്ലരീതിയിൽ തുടരുന്നത് പൊതുജനാരോഗ്യം സംരക്ഷിക്കുനന്തിന് അനിവാര്യമാണെന്നും സഹമന്ത്രി പറഞ്ഞു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









