UAE Executed Death Penalty of Keralites: യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി

UAE: മുഹമ്മദ് റിനാഷ് എ, മുരളീധരൻ പി വി എന്നിവരെ കൊലപാതക കുറ്റത്തിനാണ് വധശിക്ഷയ്ക്ക് വിധിച്ചത്.

Written by - Zee Malayalam News Desk | Last Updated : Mar 6, 2025, 10:07 AM IST
  • യുഎഇയിൽ 2 മലയാളികളുടെ വധശിക്ഷ നടപ്പാക്കി
  • മുഹമ്മദ് റിനാഷ് എ, മുരളീധരൻ പി വി എന്നിവരെ കൊലപാതക കുറ്റത്തിനാണ് വധശിക്ഷയ്ക്ക് വിധിച്ചത്
  • ഇക്കാര്യം യുഎഇ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു
UAE Executed Death Penalty of Keralites: യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി

അബുദാബി: യുഎഇയിൽ 2 മലയാളികളുടെ വധശിക്ഷ നടപ്പാക്കിയതായി റിപ്പോർട്ട്. മുഹമ്മദ് റിനാഷ് എ, മുരളീധരൻ പി വി എന്നിവരുടെ വധശിക്ഷയാണ് യുഎഇ നടപ്പിലാക്കിയിരിക്കുന്നത്.  ഇക്കാര്യം യുഎഇ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു. 

Add Zee News as a Preferred Source

Also Read: 4 പേരുടെ മരണം; കാരണക്കാരനായ ഇന്ത്യക്കാരനെ തടവിലിടാനും നാടു കടത്താനും വിധിച്ച് ഒമാൻ കോടതി

കൊലപാതക കുറ്റത്തിനാണ് ഇരുവരുടെയും ശിക്ഷ യുഎഇ കോടതി നടപ്പിലാക്കിയത്. മുഹമ്മദ് റിനാഷിനെ യുഎഇ പൗരനെ കൊലപ്പെടുത്തിയതിനാണ്  ശിക്ഷിച്ചത്. മുരളീധരനെ ഇന്ത്യൻ പൗരനെ കൊലപ്പെടുത്തിയ കേസിലും വധശിക്ഷയ്ക്ക് വിധേയനാക്കി. വിവരം ഇരുവരുടെയും കുടുംബത്തെ അറിയിച്ചുവെന്നും സംസ്കാരത്തിന് പങ്കെടുക്കാനുള്ള സൗകര്യം ഒരുക്കുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.

കൊലപാതക കുറ്റത്തിന് രണ്ടുപേരെയും യുഎഇ കോടതി വധശിക്ഷയ്ക്ക് വിധിക്കുകയും ശേഷം യുഎഇ പരമോന്നത കോടതി ഈ വിധി ശരിവയ്ക്കുകയും ചെയ്തതിനെ തുടർന്നാണ് വധശിക്ഷ നടപ്പിലാക്കിയത്. ഇരുവർക്കും സാധ്യമായ എല്ലാ നയതന്ത്ര-നിയമ സഹായങ്ങൾ നൽകിയിരുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 

Also Read: ഇടവ രാശിക്കാർക്ക് സന്തോഷവും സമൃദ്ധിയും വർധിക്കും, വൃശ്ചിക രാശിക്കാർക്ക് സമ്മർദ്ദം ഏറും, അറിയാം ഇന്നത്തെ രാശിഫലം!

ഇതിനിടയിൽ മുഹമ്മദ് റിനാഷ് മാനസിക വിഭ്രാന്തിയുള്ള വ്യക്തിയിൽ നിനും സ്വന്തം ജീവൻ രക്ഷിക്കാൻ ശ്രമിക്കവേയാണ്  സംഭവം നടന്നതെന്നും മുൻപൊരു കുറ്റകൃത്യത്തിലും പങ്കാളിയല്ലെന്നും ചൂണ്ടിക്കാട്ടി മാതാവ് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നിവേദനം നൽകിയിരുന്നു. യുപി സ്വദേശിയായ ഷഹ്സാദി ഖാൻ്റെ വധശിക്ഷ യുഎഇ നടപ്പാക്കിയെന്നും കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. ഫെബ്രുവരി 15 ന് യുപി സ്വദേശിനിയായ ഷഹ്സാദി ഖാന്റെ വധശിക്ഷ  യുഎഇ നടത്തിയിരുന്നതായി കേന്ദ്ര സർക്കാർ നേരത്തെ അറിയിച്ചിരുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News