യുഎഇയിൽ എല്ലാ പൊതു-സ്വകാര്യ സ്കൂളുകളിലും സർവ്വകലാശാലകളിലും ഓൺലൈൻ പഠനം നീട്ടി. പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിന് കാരണമാണ് മാർച്ച് 6 വരെ ഓൺലൈൻ പഠനം നീട്ടിയതെന്ന് വിദ്യാഭ്യാസ മന്ത്രാലയവും ഉന്നത വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മന്ത്രാലയവും അറിയിച്ചു. അജ്മാൻ എമിറേറ്റിലെ പ്രൈവറ്റ് എഡ്യൂക്കേഷൻ അഫയേഴ്‌സ് ഓഫീസും ഓൺലൈൻ പഠനം മാർച്ച് 6 വരെ നീട്ടി. അജ്മാനിലെ എല്ലാ സ്വകാര്യ സ്കൂളുകൾക്കും ഈ ഉത്തരവ് ബാധകമായിരിക്കും.
ഇറാൻ-ഇസ്രയേൽ-യുഎസ് സംഘർഷം ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിച്ചതോടെ സുരക്ഷ മുൻനിർത്തി നേരത്തെ യുഎഇയിലെ സ്കൂളുകൾക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. മാർച്ച് 4 വരെയായിരുന്നു അവധി. ഐസിഎസ്ഇ (ICSE), ഐഎസ്‌സി (ISC) പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഉൾപ്പെടെയുള്ളവ മാറ്റിവെച്ചിരുന്നു. ഈ ദിവസങ്ങളിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' സൗകര്യവും ഭരണകൂടം അനുവദിക്കുകയായിരുന്നു.
Also Read: Natanz Nuclear Plant: നാറ്റൻസ് ആണവനിലയത്തിന് നേരെ ആക്രമണം; സ്ഥിരീകരിച്ച് ഐഎഇഎ, ആണവ വികിരണമില്ല
അതേസമയം സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച വിമാന സര്‍വീസുകൾ ഭാഗികമായി പുനരാരംഭിച്ചു. കൊച്ചിയിൽ നിന്ന് മസ്കത്തിലേക്കുള്ള ഒമാൻ എയർ, എയർ ഇന്ത്യ എക്സപ്രസ് സർവീസുകള്‍ ഇന്ന് രാവിലെ മുതൽ വീണ്ടും സർവീസ് തുടങ്ങി. വിമാനങ്ങൾ റദ്ദ് ചെയ്തതിനെ തുടർന്ന് കുടുങ്ങിക്കിടന്ന യാത്രക്കാർക്കായി പ്രത്യേക സർവീസുകളും ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









