അവധിക്കായി നാട്ടിലെത്തിയ യുഎഇക്കാര്‍ പെട്ടെന്ന് മടങ്ങണ്ട...

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതലാണ് വിലക്ക് നിലവില്‍ വരുന്നത്.  

Updated: Mar 19, 2020, 10:33 AM IST
അവധിക്കായി നാട്ടിലെത്തിയ യുഎഇക്കാര്‍ പെട്ടെന്ന് മടങ്ങണ്ട...

ദുബായ്: അവധിക്കായി നാട്ടിലെത്തിയ യുഎഇക്കാര്‍ പെട്ടെന്ന് തിരിച്ചുപോകാന്‍ നോക്കണ്ട. കൊറോണ വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തിലാണ് യുഎഇയിലും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

Also read: viral video: കൊറോണ ബോധവല്‍ക്കരണവുമായി കേരള പോലീസ്

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതലാണ് വിലക്ക് നിലവില്‍ വരുന്നത്. വിലക്ക് എല്ലാത്തരം വിസക്കാര്‍ക്കും ബാധകമാണ്. നിലവില്‍ രണ്ടാഴ്ചത്തേക്കാണ് താമസ വിസക്കാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

Also read: Watch video: കൊറോണ വൈറസില്‍ നിന്നും എങ്ങനെ സുരക്ഷനേടാം

കൊറോണ വൈറസിന്‍റെ വ്യാപനം എങ്ങനെ എന്നതനുസരിച്ചിരിക്കും ശേഷമുള്ള തീരുമാനങ്ങളെന്ന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ വാണിജ്യ വിസ, സന്ദര്‍ശക വിസ എന്നിവകള്‍ക്കും കഴിഞ്ഞ ദിവസം പ്രവേശന വിലക്കേര്‍പ്പെടുത്തിയിരുന്നു.