Dubai Scam: നിക്ഷേപകർ ആശങ്കയിൽ; മലയാളികളുൾപ്പെടെ നിരവധി പ്രവാസികൾക്ക് യുഎഇയിൽ നഷ്ടമായത് ലക്ഷങ്ങളുടെ സമ്പാദ്യം

നിലവിൽ മലയാളികളുൾപ്പടെയുള്ള നിരവധി പ്രവാസികളും സ്വദേശികളും നിക്ഷേപിച്ചിരിക്കുന്ന തങ്ങളുടെ  സമ്പാദ്യം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ്.

Written by - Zee Malayalam News Desk | Last Updated : May 20, 2025, 11:20 PM IST
  • ബിസിനസ് ബേയിൽ പ്രവർത്തിച്ചിരുന്ന ​ഗൾഫ് ഫസ്റ്റ് കൊമേഴ്സ്യൽ ബ്രോക്കേഴ്സിന്റെ കെട്ടിടം ഉപേക്ഷിക്കപ്പെട്ട നിലയിലെന്ന് റിപ്പോർട്ട്
  • ഇതോടെ നിക്ഷേപകർ ശരിക്കും ആശങ്കയിലായിരിക്കുകയാണ്
Dubai Scam: നിക്ഷേപകർ ആശങ്കയിൽ; മലയാളികളുൾപ്പെടെ നിരവധി പ്രവാസികൾക്ക് യുഎഇയിൽ നഷ്ടമായത് ലക്ഷങ്ങളുടെ സമ്പാദ്യം

ദുബായ്: ബിസിനസ് ബേയിൽ പ്രവർത്തിച്ചിരുന്ന ​ഗൾഫ് ഫസ്റ്റ് കൊമേഴ്സ്യൽ ബ്രോക്കേഴ്സിന്റെ കെട്ടിടം ഉപേക്ഷിക്കപ്പെട്ട നിലയിലെന്ന് റിപ്പോർട്ട്.  ഇതോടെ നിക്ഷേപകർ ശരിക്കും ആശങ്കയിലായിരിക്കുകയാണ്. 

Also Read: ഓപ്പറേഷൻ സിന്ദൂർ പ്രതിനിധി സംഘം കുവൈത്തിലേക്കും

നിലവിൽ മലയാളികളുൾപ്പടെയുള്ള നിരവധി പ്രവാസികളും സ്വദേശികളും നിക്ഷേപിച്ചിരിക്കുന്ന തങ്ങളുടെ  സമ്പാദ്യം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ്. ഇവിടെ കഴിഞ്ഞ മാസം അവസാനം വരെ 40 ജീവനക്കാരാണ് ജോലി ചെയ്തിരുന്നത്. എന്നാൽ നിലവിൽ ഇവിടം ശൂന്യമാണെന്നാണ് റിപ്പോർട്ട്. 

Also Read: വർഷങ്ങൾക്ക് ശേഷം ശുക്ര കൃപയാൽ കേന്ദ്ര ത്രികോണ രാജയോഗം; ഇവർക്കിനി സുവർണ്ണകാലം ഒപ്പം സാമ്പത്തിക നേട്ടങ്ങളും!

സ്ഥാപനത്തിന്റെ തറയിലാകെ പൊടിയും ഭിത്തികളിൽ ഇലക്ട്രിക് വർക്കിങ് വിച്ഛേദിച്ച നിലയിലുമാണെന്നാണ് റിപ്പോർട്ട്. നിക്ഷേപകരോട് ഇതുസംബന്ധിച്ച യാതൊരു വിശദീകരണങ്ങളും കമ്പനി അധികൃതർ നൽകിയിട്ടില്ലെന്നും വിവരമുണ്ട്. ശരിക്കും പറഞ്ഞാൽ ഒരു ദിവസം പെട്ടെന്ന് കമ്പനി അപ്രത്യക്ഷമാകുന്ന പോലെയായിരുന്നു എന്നാണ് റിപ്പോർട്ട്. നിക്ഷേപകർ കമ്പനിയെ ബന്ധപ്പെടാൻ അറിയാവുന്ന പല നമ്പറുകളിലും വിളിച്ചു നോക്കിയെങ്കിലും ആരും ഫോണെടുക്കുന്നില്ല എന്നാണ് വിവരം. ശേഷം ഓഫീസിൽ ചെന്ന് നോക്കിയപ്പോഴാണ് ഇവിടെ ഒഴിഞ്ഞു കിടക്കുന്നത് കണ്ടത്. ഇതോടെയാണ് നിക്ഷേപ കമ്പനിയുടെ മറവിൽ നടന്ന തട്ടിപ്പ് വെളിച്ചത്തു വന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News