മുസ്ലീം പള്ളിയൊരുക്കി; ക്രൈസ്തവ വ്യവസായിയ്ക്ക് ആദരം!

ഫുജൈറയിൽ മുസ്‌ലിം  സഹോദരങ്ങൾക്ക് നമസ്ക്കരിക്കാൻ പള്ളി നിർമിച്ചു നൽകിയ ക്രൈസ്തവ വ്യവസായി സജി ചെറിയാന് യുഎഇയുടെ ആദരം. 

Sneha Aniyan | Updated: Nov 28, 2019, 07:49 PM IST
മുസ്ലീം പള്ളിയൊരുക്കി; ക്രൈസ്തവ വ്യവസായിയ്ക്ക് ആദരം!

ഫുജൈറയിൽ മുസ്‌ലിം  സഹോദരങ്ങൾക്ക് നമസ്ക്കരിക്കാൻ പള്ളി നിർമിച്ചു നൽകിയ ക്രൈസ്തവ വ്യവസായി സജി ചെറിയാന് യുഎഇയുടെ ആദരം. 

രാജ്യത്തിന് മികച്ച സംഭാവനകൾ നൽകുന്നവർക്കുള്ള  പൈനീർ അവാർഡ് സമ്മാനിച്ചാണ് രാജ്യം മലയാളി വ്യവസായിയെ ആദരിച്ചത്. ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണു സജി ചെറിയാൻ.

അബുദാബി സാദിയാത് ഐലൻഡിലെ സെന്റ് റഗിസ് ഹോട്ടലിൽ നടന്ന വാർഷിക സർക്കാർ സമ്മേളനത്തിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സജി ചെറിയാന് അവാർഡ് സമ്മാനിച്ചു. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. 

സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും വക്താവായ സജി ചെറിയാൻ 13 ലക്ഷം ദിർഹം ചെലവിലാണു ഫുജൈറ അൽഹായിൽ വ്യവസായ മേഖലയിലെ ലേബർ ക്യാംപിനു സമീപം മുസ്ലിം പള്ളി നിർമിച്ചു നൽകിയത്. 

പള്ളിക്ക് മറിയം ഉമ്മു ഈസ  (മേരി, ദ് മദർ ഓഫ് ജീസസ് മോസ്ക്) എന്നും പേരിട്ടു. ഈ പള്ളിയിൽ 250 പേർക്ക് നമസ്ക്കരിക്കാൻ സൗകര്യമുണ്ട്. മുറ്റത്തും പരിസരങ്ങളിലുമായി കൂടുതൽ 500 പേർക്ക് നമസ്ക്കരിക്കാം.