ന്യൂഡൽഹി: യുഎഇ പ്രസിഡന്റിന്റെ ഔദ്യോഗിക ഇന്ത്യാ സന്ദർശനം ഇന്ന് നടക്കും. സന്ദർശനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കുന്നതിനുമുള്ള ചർച്ചകളും ഇരുവരും തമ്മിൽ ഉണ്ടാകും എന്നാണ് റിപ്പോർട്ട്. പ്രസിഡന്റായ ശേഷം ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ മൂന്നാമത്തെ സന്ദർശനമാണിത്. ഇരുരാജ്യങ്ങളും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ, ലോക്കൽ കറൻസി സെറ്റിൽമെന്റ് സംവിധാനം, ഉഭയകക്ഷി നിക്ഷേപ ഉടമ്പടി എന്നിവയിലൂടെ പ്രധാന വ്യാപാര നിക്ഷേപ പങ്കാളികളായി മാറിയിട്ടുണ്ട്.
Also Read: മേട രാശിക്കാർക്ക് നല്ല ദിവസം; ധനു രാശിക്കാർക്ക് സങ്കീർണ്ണതകൾ ഏറും
ഇന്ന് ന്യൂഡൽഹിയിൽ എത്തുന്ന യുഎഇ പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പ്രത്യേക ചർച്ചകൾ നടത്തും എന്നാണ് റിപ്പോർട്ട്. ഇന്ത്യ-യുഎഇ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിനായാണ് ചർച്ചകൾ പ്രാധാന്യം നൽകുന്നത്. നിലവിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ), ലോക്കൽ കറൻസി സെറ്റിൽമെന്റ് (എൽസിഎസ്) സംവിധാനം, ഉഭയകക്ഷി നിക്ഷേപ ഉടമ്പടി എന്നിങ്ങനെയുള്ള കരാറുകൾ ഇന്ത്യയും യുഎഇയും തമ്മിൽ നടപ്പിലാക്കിയിട്ടുണ്ട്. നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഏഴാമത്തെ നിക്ഷേപക രാജ്യമാണ് യുഎഇ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









