ഐക്യ പാരസ്പര്യത്തിന്റെ സന്ദേശം ഉയര്‍ത്തി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍

വ്യക്തിത്വ വികസനത്തിലൂടെ സമാധാനവും ശുഭാപ്തിവിശ്വാസവും പ്രോത്സാഹിപ്പിക്കുന്നതിനായി ഇവര്‍ പ്രതിജ്ഞയെടുക്കുകയും ചെയ്തു.   

Last Updated : Feb 23, 2019, 03:40 PM IST
ഐക്യ പാരസ്പര്യത്തിന്റെ സന്ദേശം ഉയര്‍ത്തി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍

റാസല്‍ഖൈമ: സ്‌നേഹ ഐക്യ പാരസ്പര്യത്തിന്റെ സന്ദേശം ഉയര്‍ത്തി റാക് സ്‌കോളേഴ്‌സ് ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സഹിഷ്ണുത മതില്‍ തീര്‍ത്തു. 

രാജ്യത്തിന്റെ ഐക്യം നിലനിര്‍ത്താനും സഹിഷ്ണുതയിലൂടെ സ്ഥിരത ഉറപ്പിക്കാനും ഭൂമിശാസ്ത്രപരവും മതപരവും സാംസ്‌കാരികവുമായ അതിര്‍വരമ്പുകളില്ലാതെ മൂല്യബോധം വളര്‍ത്താനും തങ്ങള്‍ കൈകോര്‍ക്കുകയാണെന്ന് ചടങ്ങില്‍ പങ്കെടുത്ത കുട്ടികള്‍ പറഞ്ഞു.

1300 ല്‍പരം വിദ്യാര്‍ഥികളാണ് സഹിഷ്ണുതാ ഐക്യപ്രദര്‍ശനത്തില്‍ പങ്കെടുത്തത്. വ്യക്തിത്വ വികസനത്തിലൂടെ സമാധാനവും ശുഭാപ്തിവിശ്വാസവും പ്രോത്സാഹിപ്പിക്കുന്നതിനായി ഇവര്‍ പ്രതിജ്ഞയെടുക്കുകയും ചെയ്തു. 

സഹിഷ്ണുതയുടെ മൂല്യം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഐക്യപ്രദര്‍ശനം സംഘടിപ്പിച്ചതെന്ന് സ്‌കൂളിലെ അക്കാദമിക് സൂപ്പര്‍വൈസര്‍ താജു കെ.എച്ച്. പറഞ്ഞു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. എം. അബൂബക്കര്‍, പി.ടി.ടി. പ്രസിഡന്റ് ഹരിദാസ്, മറ്റ് ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Trending News