ഇന്ത്യന്‍ തൊഴിലാളിക്ക് രാജകീയ യാത്രയയപ്പ് നല്‍കി സൗദി കുടുംബ൦!

കുടുംബത്തിലെ പ്രായഭേദമില്ലാതെ എല്ലാവരും ഒത്തുകൂടിയാണ്  അദ്ദേഹത്തെ യാത്രയാക്കാന്‍ തീരുമാനിച്ചത്.

Updated: Dec 4, 2018, 06:29 PM IST
ഇന്ത്യന്‍ തൊഴിലാളിക്ക് രാജകീയ യാത്രയയപ്പ് നല്‍കി സൗദി കുടുംബ൦!

റിയാദ്: 35 വര്‍ഷത്തെ സേവനത്തിനും സത്യസന്ധതയ്ക്കും ഇന്ത്യന്‍ തൊഴിലാളിയ്ക്ക് ലഭിച്ചത് രാജകീയ യാത്രയയപ്പ്. 

തങ്ങളുടെ കുടുംബത്തെ ഇത്രയും നീണ്ട കാലം നിഷ്കളങ്കമായി സേവിച്ച മിദോ ഷീരിയാന്‍ എന്ന ഇന്ത്യന്‍ പൗരനാണ് സൗദി കുടുംബം രാജകീയ യാത്രയയപ്പ് നല്‍കിയത്. 

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാന്‍ ഷീരിയാന്‍ തീരുമാനിച്ചതോടെയാണ് അല്‍ ജൗഫിലുള്ള സൗദി കുടുംബം ഗംഭീര വിരുന്നൊരുക്കി അദ്ദേഹത്തെ യാത്രയാക്കിയത്. 

വടക്കന്‍ സൗദിയിലെ ഹെയില്‍-അല്‍ജൗഫിലുള്ള മലയോര മേഖലയിലുള്ള സൗദി കുടുംബത്തിന്‍റെ  റസ്റ്റ്ഹൗസിലെ ജീവനക്കാരനായിരുന്നു ഷീരിയാന്‍. 

ഇവിടെ വരുന്ന കുടുംബാംഗങ്ങള്‍ക്ക് കാപ്പി വിതരണം ചെയ്തും കൃഷിയില്‍ സഹായിച്ചും ജീവിച്ച ഷീരിയാന്‍ കുടുംബാംഗങ്ങള്‍ക്ക് വിശ്വസ്തനായിരുന്നു. 

കുടുംബത്തിലെ പ്രായഭേദമില്ലാതെ എല്ലാവരും ഒത്തുകൂടിയാണ്  അദ്ദേഹത്തെ യാത്രയാക്കാന്‍ തീരുമാനിച്ചത്.

വലിയൊരു തുക അദ്ദേഹത്തിന് നല്‍കുകയും ജീവിതാവസാനം വരെ എല്ലാ മാസവും വീട്ടിലേക്ക് മുടങ്ങാതെ പെന്‍ഷന്‍ എത്തിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. 

എല്ലാവരോടും എപ്പോഴും സ്‌നേഹത്തിലാണ് അദ്ദേഹം കഴിഞ്ഞിരുന്നതെന്നും ഭാഷയോ ദേശമോ മറ്റു പദവികളോ തങ്ങള്‍ക്കിടയില്‍  തടസ്സമായിരുന്നില്ലെന്നും കുടുംബാംഗമായ അവാദ് ഖുദൈര്‍ അല്‍ റെംലി അല്‍ ഷെംരി വ്യക്തമാക്കി.