ദോഹ: ആരോഗ്യ സുരക്ഷാ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച സ്വകാര്യ ആരോഗ്യ കേന്ദ്രത്തിനെതിരെ നടപടി സ്വീകരിച്ച് ഖത്തർ. ഖത്തറിലെ ആരോഗ്യ സംരക്ഷണ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് താൽകാലികമായി അടച്ചത്.
Also Read:
കണ്ടെത്തിയ ലംഘങ്ങളിൽ സ്ഥാപനത്തിൽ മെഡിക്കൽ ഡയറക്ടറില്ലാത്തതും മതിയായ എണ്ണം ആരോഗ്യ വിദഗ്ധരില്ലാതെ പ്രവർത്തിച്ചതും ഉൾപ്പെടുന്നു. ആവശ്യമായ ലൈസൻസും ഔദ്യോഗിക അംഗീകാരങ്ങളും നേടുന്നതിന് മുമ്പ് തന്നെ രോഗികൾക്കും ഇടപാടുകാർക്കും സേവനങ്ങൾ നൽകിയിരുന്നതായി രേഖകൾ പരിശോധിച്ചപ്പോഴും കണ്ടെത്തിയിട്ടുണ്ട്.
Also Read: ത്രി ഏകാദശ യോഗത്താൽ 5 ദിവസത്തിനുള്ളിൽ ഇവർക്ക് നേട്ടങ്ങളുടെ ചാകര
രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും നിയമലംഘകർക്കെതിരെ നിയമനടപടി ഒഴിവാക്കുന്നതിനും രാജ്യത്തെ എല്ലാ ലൈസൻസുള്ള ആരോഗ്യ സ്ഥാപനങ്ങളും അംഗീകൃത നിയമങ്ങൾ, ചട്ടങ്ങൾ, മാനദണ്ഡങ്ങൾ എന്നിവ പാലിക്കണമെന്ന് ഖത്തർ പൊതുജനാരോഗ്യമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.