)
ഷാർജ/ കൊല്ലം: ഷാർജയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച വിപഞ്ചികയുടേയും മകൾ വൈഭവിയുടേയും മൃതദേഹം ഏറ്റുവാങ്ങാൻ അമ്മ എത്തി. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് കൊല്ലം സ്വദേശിനി വിപഞ്ചിക ഒന്നരവയസ്സുകാരിയായ മകൾ വൈഭവിയെ കൊന്ന് ജീവനൊടുക്കിയത്. വിപഞ്ചികയുടേയും കുഞ്ഞിന്റെയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനായി അമ്മ ഷൈലജയും ബന്ധുവും ഷാർജയിൽ ഇന്ന് പുലർച്ചെ എത്തി. സഹോദരൻ വിനോദ് രാത്രിയോടെ ഷാർജയിലെത്തും. മരണത്തിൽ ദുരൂഹതയുള്ളതിനാൽ തന്നെ വിപഞ്ചികയുടെ ഭർത്താവിനും കുടുംബത്തിനുമെതിരെ ഷാർജ പോലീസിൽ നേരിട്ട് കുടുംബം പരാതി നൽകും.
വിപഞ്ചികയുടെ ഭർത്താവ് നിധീഷ് മാത്രമല്ല, ഭർതൃപിതാവും സഹോദരിയും കേസിൽ പ്രതിളാണെന്നും അമ്മ ഷൈലജ ആദ്യദിവസം തന്നെ വെളിപ്പെടുത്തിയിരുന്നു. അതോടൊപ്പം തന്നെ നിധീഷിന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നെന്നും അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തിൽ ആത്മഹത്യ പ്രേരണ, ഗാർഹികപീഡനം, സ്ത്രീധന പീഡനം, എന്നീ വകുപ്പുകൾ പ്രകാരം കുണ്ടറപോലീസ് കേസെടുത്തിട്ടുണ്ട്. നിധീഷ് ഒന്നാം പ്രതിയും, ഭർതൃ സഹോദരിയും, അച്ഛനും രണ്ടും മൂന്നും പ്രതികളുമായാണ് കേസെടുത്തത്.
വിവാഹ ശേഷം വിപഞ്ചിക നിധീഷിന്റെ കുടുംബത്തോടൊപ്പം ആയിരുന്നു താമസിച്ചിരുന്നത്. ഭർതൃ സഹോദരിയായ നീതു കല്യണത്തിന്റെ അടുത്ത ദിവസം തന്നെ വീട്ടുജോലിക്കാരിയെ പറഞ്ഞ് അയക്കുകയും മകളെ കൊണ്ടാണ് വീട്ടുജോലികളെല്ലാം ചെയ്യിപ്പിച്ചിരുന്നെന്നും അമ്മ പറഞ്ഞു. മദ്യപനായ ഭർതൃപിതാവ് ഒരിക്കൽ മോശമായി പെരുമാറിയിരുന്നെന്നും വിപഞ്ചികയുടെ അമ്മ പറഞ്ഞു. വിപഞ്ചികയ്ക്ക് സ്വന്തമായൊരു വീടുവെച്ച് ഭർത്താവിനോടും മകളോടുമൊത്തു ജീവിക്കാനായിരുന്നു ആഗ്രഹം. മകൾ വൈഭവിയെ നിധീഷ് ഒരിക്കലും നോക്കിയിരുന്നില്ലെന്നും സഹോദരിയുടെ മോനോടായിരുന്നു സ്നേഹമെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
ഭർത്താവ് നിധീഷിന്റെ വിവാഹമോചന നോട്ടീസ് ലഭിച്ചതിന്റെ അടുത്ത ദിവസമാണ് വിപഞ്ചിക ആത്മഹത്യ ചെയ്തത്. മകൾ ഉണ്ടായതിനെ തുടർന്ന് നിധീഷ് വിവാഹമോചനം ആവശ്യപ്പെട്ടിരുന്നുവെങ്കിലും വിപഞ്ചിക സമ്മതിച്ചിരുന്നില്ലെന്ന് കുടുംബം പറയുന്നു. വിവാഹശേഷം ഭർത്താവിൽ നിന്നും ഭർതൃ വീട്ടുകാരിൽ നിന്നും മാനസികമായും ശാരീരികമായും പീഡനം തനിക്ക് അനുഭവിക്കേണ്ടി വന്നിരുന്നെന്നും വിപഞ്ചിക ആത്മഹത്യകുറുപ്പിൽ കുറിച്ചിരുന്നു.
വിവാഹം കഴിഞ്ഞ ദിവസം മുതൽ മകൾ നിധീഷിൽ നിന്നും സ്ത്രീധനത്തിനും പണത്തിനും വേണ്ടി മാനസികമായും ശാരീരികമായും പീഡനം നേരിടേണ്ടി വന്നിരുന്നെന്ന അമ്മയുടെ പരാതി പ്രകാരമാണ് നിധീഷിനും കുടുംബത്തിനുമെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മരണത്തിൽ നിധീഷിനും കുടുംബത്തിനും പങ്കുണ്ടെന്നും കാണിച്ച് വിപഞ്ചികയുടെ കുടുംബം ഇന്ന് ഷാർജപോലീസിൽ പരാതി നൽകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.