Viral Video: റോഡരികില്‍ പര്‍ദ്ദയിട്ട സ്ത്രീകളുടെ കൂട്ടത്തല്ല്!

അഞ്ച് സ്ത്രീകള്‍ ചേര്‍ന്ന് റോഡരികില്‍ നിന്ന് വഴക്കുകൂടുന്ന വീഡിയോ എതിര്‍വശത്ത് നിര്‍ത്തിയിട്ട വാഹനത്തിലുണ്ടായിരുന്നവര്‍ പകര്‍ത്തിയതാണ്.

Sneha Aniyan | Updated: Sep 16, 2018, 01:29 PM IST
Viral Video: റോഡരികില്‍ പര്‍ദ്ദയിട്ട സ്ത്രീകളുടെ കൂട്ടത്തല്ല്!

റിയാദ്: സൗദി അറേബ്യയില്‍ പര്‍ദ്ദയിട്ട സ്ത്രീകള്‍ തമ്മില്‍ തല്ലുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍.  അഞ്ച് സ്ത്രീകള്‍ ചേര്‍ന്ന് റോഡരികില്‍ നിന്ന് വഴക്കുകൂടുന്ന വീഡിയോ എതിര്‍വശത്ത് നിര്‍ത്തിയിട്ട വാഹനത്തിലുണ്ടായിരുന്നവര്‍ പകര്‍ത്തിയതാണ്.

പരസ്പരം ഇടിച്ചും മുടിക്കുത്തില്‍ പിടിച്ച് വലിച്ചുമാണ് ഇവര്‍ വഴക്ക് കൂടുന്നത്. എന്നാല്‍ ഇവര്‍ എന്ത് പറഞ്ഞാണ് വഴക്കിടുന്നതെന്ന് വ്യക്തമല്ല. വീഡിയോ പകര്‍ത്തുന്ന വാഹനത്തില്‍ നിന്നുള്ള അറബിക് ഗാനം മാത്രമാണ് പശ്ചാത്തലമായി കേള്‍ക്കാന്‍ സാധിക്കുന്നത്.

അര മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ സൗദിയുടെ തലസ്ഥാനമായ റിയാദില്‍ നിന്നാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് സൂചന. ഇതിനിടെ അതില്‍ ഒരു സ്ത്രീയുടെ കൈയിലുണ്ടായിരുന്ന കുഞ്ഞ് താഴെ വീഴുന്നുണ്ട്. സ്ത്രീ കുട്ടിയെ എടുക്കുന്നുണ്ടെങ്കിലും തല്ലുന്നതിനിടെ വീണ്ടും കുട്ടി താഴെ വീഴുകയും കരയുകയും ചെയ്യുന്നുണ്ട്. 

ഇവരുടെ തൊട്ടടുത്ത് കൂടെ നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്നുണ്ടെങ്കിലും ആരും വണ്ടി നിര്‍ത്തുകയോ  വഴക്കില്‍ ഇടപെടുകയോ ചെയ്യുന്നില്ല. അല്‍പസമയത്തിന് ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തിയ കാറും അവിടെ നിന്ന് പോകുന്നതായി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.