close

News WrapGet Handpicked Stories from our editors directly to your mailbox

ഭാര്യ ഭക്ഷണമുണ്ടാക്കി തരുന്നില്ല!!

വീട്ടില്‍ ഭാര്യയുണ്ടാക്കിയ ഭക്ഷണം കഴിക്കുകയെന്നത് തന്‍റെ അവകാശമാണെന്ന്‍ ഭര്‍ത്താവ്.  

Updated: May 28, 2019, 03:45 PM IST
ഭാര്യ ഭക്ഷണമുണ്ടാക്കി തരുന്നില്ല!!

കുവൈത്ത്: ഭാര്യ ഭക്ഷണമുണ്ടാക്കി തരുന്നില്ലെന്ന് ഭര്‍ത്താവ്. നീണ്ട മണിക്കൂര്‍ നോമ്പെടുക്കുന്ന തനിക്ക് ഭാര്യ ഭക്ഷണമുണ്ടാക്കി തരുന്നില്ലെന്ന പരാതിയുമായി കുവൈത്തി പൗരൻ പൊലീസില്‍ പരാതി നല്‍കി.

വീട്ടില്‍ ഭാര്യയുണ്ടാക്കിയ ഭക്ഷണം കഴിക്കുകയെന്നത് തന്‍റെ അവകാശമാണെന്നും അക്കാര്യം ഭാര്യയെ പറഞ്ഞ് മനസിലാക്കാന്‍ സാധിക്കാത്തത് കൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും യുവാവ്‌ ആവശ്യപ്പെട്ടു. 

എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ പൊലീസ് കേസെടുക്കാറില്ലെന്ന് പറഞ്ഞ് ഇയാളെ ഉദ്യോഗസ്ഥര്‍ മടക്കി അയച്ചു.