close

News WrapGet Handpicked Stories from our editors directly to your mailbox

കുവൈത്ത് വിറക്കുന്നു

ശനിയാഴ്ച താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴ്ന്നു.  

Updated: Jan 20, 2019, 04:51 PM IST
കുവൈത്ത് വിറക്കുന്നു

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചമുതല്‍ കാലാവസ്ഥയില്‍ മാറ്റം അനുഭവപ്പെട്ടു തുടങ്ങിയതായും താപനിലയില്‍ കാര്യമായ കുറവുണ്ടായതായും കുവൈത്ത് കാലാവസ്ഥാനിരീക്ഷണകേന്ദ്രം മേധാവി യാസര്‍ അള്‍ ബലൂഷി അറിയിച്ചു.

ശനിയാഴ്ച താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴ്ന്നു. രാജ്യത്ത് മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും കടലില്‍ ഏഴുമീറ്റര്‍ ഉയരത്തില്‍ തിരമാല ഉയരാനും പൊടിക്കാറ്റുമൂലം 1000 മീറ്റര്‍ ചുറ്റളവില്‍ ദൃശ്യപരിധി കുറയാനും സാധ്യതയുണ്ട്. ഉച്ചസമയത്ത് 14 മുതല്‍ 18 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് കൂടിയ താപനില പ്രതീക്ഷിക്കുന്നത്.

രാത്രിയിലും കടുത്ത തണുപ്പ് അനുഭവപ്പെടുമെന്നും ജനങ്ങള്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മണിക്കൂറില്‍ 1540 കിലോമിറ്റര്‍ വേഗത്തില്‍ വടക്കുപടിഞ്ഞാറന്‍ ദിശയില്‍നിന്ന് കാറ്റുവീശാനും സാധ്യതയുണ്ട്.

കടലില്‍പോകുന്നവര്‍ വേണ്ട ജാഗ്രത പുലര്‍ത്തണമെന്നും രാത്രികാലങ്ങളില്‍ പുറത്തുപോകുന്നവര്‍ കരുതിയിരിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.