റിയാദില്‍ അതിശൈത്യം; താപനില 4 ഡിഗ്രി

റിയാദില്‍ അതിശൈത്യവും ശീതക്കാറ്റും മൂലം തൊഴിലാളികള്‍ ദുരിതത്തില്‍. ഒരാഴ്ച മുന്‍പുവരെ ശീതകാലാവസ്ഥയായിരുന്നെങ്കിലും കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ച ശീതക്കാറ്റ് പുറം ജോലികള്‍ ചെയ്യുന്ന തൊഴിലാളികളുടെ ജീവിതം ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ഇപ്പോള്‍ പകല്‍ താപനില 17 ഡ്രിഗ്രിയില്‍ താഴെയാണ്.

Updated: Dec 12, 2017, 03:13 PM IST
റിയാദില്‍ അതിശൈത്യം; താപനില 4 ഡിഗ്രി

ജിദ്ദ, സൗദി അറേബ്യ: റിയാദില്‍ അതിശൈത്യവും ശീതക്കാറ്റും മൂലം തൊഴിലാളികള്‍ ദുരിതത്തില്‍. ഒരാഴ്ച മുന്‍പുവരെ ശീതകാലാവസ്ഥയായിരുന്നെങ്കിലും കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ച ശീതക്കാറ്റ് പുറം ജോലികള്‍ ചെയ്യുന്ന തൊഴിലാളികളുടെ ജീവിതം ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ഇപ്പോള്‍ പകല്‍ താപനില 17 ഡ്രിഗ്രിയില്‍ താഴെയാണ്.

ഇന്നലെ പുലര്‍ച്ചെ റിയാദിലും പരിസര പ്രദേശങ്ങളിലും താപനില 4 ഡിഗ്രി വരെ താഴ്ന്നു. സൗദിയിലെ പല പ്രദേശങ്ങളിലും പൊടിക്കാറ്റും ചാറ്റല്‍ മഴയും അനുഭവപ്പെട്ടു.

ഒരു മാസം വരെ അതിശൈത്യത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  അല്‍ ജൗഫ്, ഹായില്‍, ഖമീസ് മുഷൈത് എന്നിവിടങ്ങളില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെ അന്തരീക്ഷ താപം കുറയാന്‍ സാധ്യതയുണ്ട്.
   
അതേ സമയം ഇത്തവണത്തെ ശൈത്യം മാര്‍ച്ച 21 വരെ നീണ്ട് നില്‍ക്കും എന്നാണ് അറബ് യൂണിയന്‍ ഫോര്‍ അസ്‌ട്രോണമി ആന്റ് സ്‌പേസ് സയന്‍സസ് വ്യക്തമാക്കുന്നത്.