close

News WrapGet Handpicked Stories from our editors directly to your mailbox

സ്വകാര്യ ചിത്രങ്ങള്‍ കാണിച്ച് ഭീഷണി; ഇത്തവണ കുടുങ്ങിയത് യുവതി!!

ക്ലബില്‍ നര്‍ത്തകിയായിരുന്ന യുവതി, സ്വദേശിയുമായി പ്രണയത്തിലാവുകയായിരുന്നു. 

Sneha Aniyan | Updated: Aug 8, 2019, 07:03 PM IST
സ്വകാര്യ ചിത്രങ്ങള്‍ കാണിച്ച് ഭീഷണി; ഇത്തവണ കുടുങ്ങിയത് യുവതി!!

ദുബായ്:  സ്വകാര്യ ചിത്രങ്ങള്‍ കാണിച്ച് സ്വദേശിയെ ഭീഷണിപ്പെടുത്തുകയും മതത്തെ അപമാനിക്കുകയും ചെയ്ത യുവതിക്ക് ദുബായ് കോടതി ശിക്ഷ വിധിച്ചു.

മൊറോക്കോക്കാരിയായ 35 വയസുകാരിക്ക് മൂന്ന് മാസം ജയില്‍ ശിക്ഷ നല്‍കാനും അതിന് ശേഷം നാടുകടത്താനുമാണ് ദുബായ് കോടതി ഉത്തരവിട്ടത്. 

ദുബായിലെ ഒരു ക്ലബില്‍ നര്‍ത്തകിയായിരുന്ന യുവതി, സ്വദേശിയുമായി പ്രണയത്തിലാവുകയായിരുന്നു. 

പിന്നീട് ബന്ധം അവസാനിപ്പിച്ച ശേഷം പഴയ വീഡിയോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. 1.40 ലക്ഷം ദിര്‍ഹവും മാസാമാസം 4500 ദിര്‍ഹം വീതവും നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി. 

ഇരുവരുമൊന്നിച്ചുള്ള സ്വകാര്യ വീഡിയോ ദൃശ്യങ്ങള്‍ സ്വദേശിയുടെ ഭാര്യയെയും മറ്റ് കുടുംബാംഗങ്ങളെയും കാണിക്കുമെന്ന് പറഞ്ഞ് നിരവധി വാട്സ്ആപ് ഓഡിയോ സന്ദേശങ്ങള്‍ യുവതി അയച്ചിരുന്നു. 

ഭീഷണിക്ക് വഴങ്ങി ഇയാള്‍ പണം നല്‍കാന്‍ തയ്യാറായെങ്കിലും പിന്നീട് അല്‍ ഖുസൈസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

വൃദ്ധയായ തന്റെ മാതാവ് ഇങ്ങനെയൊരു ബന്ധത്തെക്കുറിച്ച് അറിഞ്ഞാലുണ്ടാകാവുന്ന പ്രത്യാഘാതം ഓര്‍ത്താണ് താന്‍ പരാതി നല്‍കിയതെന്ന് ഇയാള്‍ പറഞ്ഞു. 

പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. നിരവധി വോയിസ് ക്ലിപ്പുകളും സ്വകാര്യ വീഡിയോകളും പൊലീസ് കണ്ടെടുക്കുകയും ചെയ്തു. 

എന്നാല്‍ താന്‍ മദ്യ ലഹരിയിലാണ് ആ സന്ദേശങ്ങള്‍ അയച്ചതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. കേസ് പരിഗണിച്ച കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിക്കുകയായിരുന്നു.