ഇതാ.. ലോകത്തിലെ ഏറ്റവും വലിയ 'airport aquarium'

ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ലോകത്തെ ഏറ്റവും വലിയ വിമാനത്താവള അക്വേറിയം തയ്യാറാക്കിയിട്ടുള്ളത്. 

Sneha Aniyan | Updated: Dec 1, 2019, 07:58 PM IST
ഇതാ.. ലോകത്തിലെ ഏറ്റവും വലിയ 'airport aquarium'

ജിദ്ദ: ലോകത്തെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് അക്വേറിയം ജിദ്ദയില്‍!!

14 മീറ്റര്‍ ഉയരവും 10 മീറ്റര്‍ വ്യാസവും ഒരു ദശലക്ഷം ലിറ്റര്‍ ശേഷിയുമുള്ള ഈ അക്വേറിയത്തിന് 2000 മത്സങ്ങളെ ഉള്‍ക്കൊള്ളാനാക്കും. 

ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ലോകത്തെ ഏറ്റവും വലിയ വിമാനത്താവള അക്വേറിയം തയ്യാറാക്കിയിട്ടുള്ളത്. 

വിമാനത്താവളത്തിലെ  ദൃശ്യഭംഗി വര്‍ണ്ണാഭമാക്കുന്നതില്‍ ഈ അക്വേറിയം വലിയ പങ്കുവഹിക്കുന്നുമുണ്ട്. അക്വറിയത്തില്‍ നിറച്ച വെള്ളം 26 ഡിഗ്രിയില്‍ ജര്‍മ്മന്‍ ഉപ്പും മധുരവും ചേര്‍ന്ന മിശ്രിതമാണ്. 

അക്വേറിയം അപൂര്‍വ്വ മത്സ്യങ്ങള്‍ അടക്കം പലതരം മത്സ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. സ്രാവുകള്‍, ട്രൈഫാലി, ട്രിഗര്‍, നെപ്പോളിയന്‍. എന്നിവയുള്‍പ്പെടെ രണ്ടായിരത്തിലധികം മത്സ്യങ്ങള്‍ അക്വേറിയത്തിലുണ്ട്. മത്സ്യങ്ങള്‍ക്ക് സാധാരണ രീതിക്കുപുറമെ ഓട്ടോമാറ്റിക്കായും ഭക്ഷണങ്ങള്‍ നല്‍കും. 

ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ലോകത്തെ ഏറ്റവും വലിയ വിമാനത്താവള അക്വേറിയം തയ്യാറാക്കിയിട്ടുള്ളത്. 

8,10,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുല്ല പുതിയ ജിദ്ദ വിമാനത്താവളത്തിന്‍റെ ടെര്‍മിനല്‍ മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവു൦ വലിയ ടെര്‍മിനലുകളില്‍ ഒന്നാണ്. 

അപ്രതിവര്‍ഷം മൂന്ന് കോടി യാത്രക്കാര്‍ക്ക് വന്നുപോകുന്നതിനു ഈ വിമാനത്താവളത്തിനു ശേഷിയുണ്ട്. 18,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുല്ല പൂന്തോട്ടമാണ് ഈ ടെര്‍മിനലിന്‍റെ മറ്റൊരു പ്രത്യേകത.