ആഗോള സമ്പന്നരുടെ പട്ടികയില്‍ മലയാളികളില്‍ ഒന്നാമന്‍ യൂസഫലി

അഞ്ച്​ ബില്യൻ ഡോളർ ആസ്​തിയുള്ള യൂസഫലി പട്ടികയില്‍ അതിസമ്പന്ന ഇന്ത്യക്കാരുടെ പട്ടികയില്‍ 19-ാം സ്ഥാനത്താണ്

Updated: Mar 2, 2018, 07:16 PM IST
ആഗോള സമ്പന്നരുടെ പട്ടികയില്‍ മലയാളികളില്‍ ഒന്നാമന്‍ യൂസഫലി

അബുദാബി: ഹുരൂൺ മാസികയുടെ ആഗോള സമ്പന്നരുടെ പട്ടികയിൽ ഇന്ത്യക്കാരിലെ ഒന്നാം സ്​ഥാനം മുകേഷ് അംബാനി നിലനിറുത്തി. തുടർച്ചയായ ഏഴാം വർഷമാണ് മുകേഷ് അംബാനി പട്ടികയില്‍ പ്രഥമ സ്ഥാനത്തെത്തുന്നത്. മലയാളികളില്‍ ഒന്നാം സ്ഥാനം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലിക്കാണ്. 

ചൈന ആസ്​ഥാനമായ മാസികയുടെ 2018ലെ പട്ടികയാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആഗോളടിസ്ഥാനത്തില്‍ 29-3 സ്ഥാനത്തായിരുന്ന മുകേഷ് ഇത്തവണ 19-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 45 ബില്യൻ യു.എസ്​ ഡോളറി​ന്‍റെ ആസ്തിയാണ് മുകേഷ് അംബാനിക്കുള്ളത്. 

അഞ്ച്​ ബില്യൻ ഡോളർ ആസ്​തിയുള്ള യൂസഫലി പട്ടികയില്‍ അതിസമ്പന്ന ഇന്ത്യക്കാരുടെ പട്ടികയില്‍ 19-ാം സ്ഥാനത്താണ്. ആഗോളാടിസ്ഥാനത്തില്‍ 465-ാം സ്ഥാനമുണ്ട് യൂസഫലിക്ക്.