പാലക്കാട്: കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിനിയോട് അതിക്രമം നടത്തിയ കണ്ടക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. ഗുരുവായൂർ സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ പരാതിയിൽ ഒറ്റപ്പാലം പോലീസാണ് കേസെടുത്തത്.
Also Read: പാലക്കാട് യുവതിയെ കൊന്നത് ബെഡ്ഷീറ്റ് അമർത്തി; ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി കോയമ്പത്തൂരിൽ നിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം നടന്നത്. രാത്രി ഏഴരയോടെ ഈസ്റ്റ് ഒറ്റപ്പാലത്ത് വെച്ചായിരുന്നു കണ്ടക്ടർ വിദ്യാർത്ഥിനിയുടെ അടുത്ത് വന്നിരുന്ന് അതിക്രമം നടത്തിയത് എന്നാണ് പരാതി.
പെൺകുട്ടി ഉടൻ തന്നെ പോലീസിന്റെ ഔദ്യോഗിക നമ്പറിൽ വിളിച്ച് പരാതിപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുക്കുകയും കണ്ടക്ടറെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
Also Read: ദീപാവലിക്ക് ശേഷം ലക്ഷ്മി നാരായണയോഗം; ഇവർക്ക് നൽകും സുവർണ്ണ നേട്ടങ്ങൾ ഒപ്പം തൊഴിൽ ബിസിനസിൽ പുരോഗതിയും
ഉറങ്ങിക്കിടന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ
അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിലായതായി റിപ്പോർട്ട്. ദസറ ഉത്സവത്തിനായി മൈസൂരുവിൽ കച്ചവടത്തിനായി എത്തിയ കുടുംബത്തിനാണ് ഈ ദുരവസ്ഥയുണ്ടായത്.
ദസറ പ്രദർശന ഗ്രൗണ്ടിന് സമീപം താൽക്കാലിക ടെന്റിൽ അമ്മയോടൊപ്പം രാത്രി ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. മൈസൂരു താലൂക്കിലെ സിദ്ധലിംഗപുര ഗ്രാമത്തിൽ നിന്നുള്ള ബസ് ക്ലീനറായ കാർത്തിക്കാണ് അറസ്റ്റിലായത്. ഇയാൾ പോലീസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും തുടർന്ന് പോലീസ് പ്രതിയുടെ കാലിൽ വെടിയുതിർത്ത ശേഷമായിരുന്നു അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോർട്ട്.
Also Read: ദാഹിച്ചു വലഞ്ഞ കഴുകന് വെള്ളം കൊടുക്കുന്ന യുവാവ്, വീഡിയോ വൈറൽ!
പോലീസ് ഇയാളെ ചാമരാജനഗർ ജില്ലയിലെ കൊല്ലെഗലിൽ നിന്നാണ് പിടികൂടിയത്. കൊല്ലപ്പെട്ട കുട്ടി ദസറ ഉത്സവത്തിനിടെ ബലൂണുകളും കളിപ്പാട്ടങ്ങളും വിൽക്കാൻ മൈസൂരുവിൽ എത്തിയ കുടുംബത്തിലെ ഒരു അംഗമാണ്. കാർത്തിക് ടെന്റിലേക്ക് ഒളിച്ചുകയറുകയും പെൺകുട്ടിയെ എടുത്തുകൊണ്ട് വിജനമായ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ ദൃക്സാക്ഷികളില്ലാത്ത കേസിൽ ഫൊറൻസിക് പരിശോധനകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









