)
പാലക്കാട്: മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളി കോൺഗ്രസ്. കോൺഗ്രസിന് എംഎൽഎയുടെ മേൽ ഉത്തരവാദിത്വമില്ലെന്ന് ഡിസിസി അദ്ധ്യക്ഷൻ എ തങ്കപ്പൻ പറഞ്ഞു.
ഇനി എംഎല്‍എ സ്ഥാനത്ത് തുടരണോ എന്ന് രാഹുല്‍ തീരുമാനിക്കണമെന്നും അത് കോണ്‍ഗ്രസിനെ ഒരു തരത്തിലും ബാധിക്കില്ലെന്നും. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ആളുടെ മേല്‍ നിയന്ത്രണമില്ലെന്നും ഡിസിസി അദ്ധ്യക്ഷൻ വ്യക്തമാക്കിയിട്ടുണ്ട്. മൂന്നാമത്തെ പീഡന പരാതിയില്‍ ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് രാഹുലിന്റെ പേരിൽ ഉള്ളത്.
ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ രാഹുല്‍ തന്നെ അതിക്രൂരമായി ബലാത്സംഗം ചെയ്തുവെന്നും സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നും അതിജീവിത മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവാഹം കഴിക്കാമെന്ന വ്യാജേനയാണ് രാഹുൽ താനുമായി ബന്ധത്തിലായതെന്നും ഒരു കുഞ്ഞുണ്ടായാല്‍ വിവാഹം വളരെ വേഗത്തില്‍ നടക്കുമെന്നും പറഞ്ഞ് തന്നെ വിശ്വസിപ്പിച്ചുവെന്നും പരാതിക്കാരി പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. നേരില്‍ കാണാന്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയും. ഹോട്ടലിന്റെ പേര് നിര്‍ദേശിച്ച് റൂം ബുക്ക് ചെയ്യാന്‍ യുവതിയോട് ആവശ്യപ്പെടുകയും. റൂമില്‍ എത്തിയ രാഹുല്‍ സംസാരിക്കാന്‍ പോലും നില്‍ക്കാതെ തന്നെ ശാരീരികമായി കടന്നാക്രമിച്ചെന്നും. അതിക്രൂരമായ പീഡനമാണ് നേരിട്ടതെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.
മാത്രമല്ല ഭീഷണിപ്പെടുത്തി പലപ്പോഴായി രാഹുല്‍ പണം കൈക്കലാക്കിയെന്നും. ചെരുപ്പ് വാങ്ങാനെന്ന പേരില്‍ പതിനായിരം രൂപ യുവതിയില്‍നിന്നും വാങ്ങിയെന്നും. യുവതിയുടെ ആഢംബര വാച്ച് കൈവശപ്പെടുത്തി, സൗന്ദര്യവര്‍ധക വസ്തുക്കള്‍ വാങ്ങിപ്പിക്കുകയും ചെയ്തുവെന്നും മൊഴിയിലുണ്ട്. വിവാഹബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായ സമയത്താണ് യുവതി രാഹുലുമായി സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുന്നത്. പിന്നീട് പ്രണയം സ്ഥാപിച്ച രാഹുല്‍ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ നിര്‍ബന്ധിച്ചുവെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.