പാലക്കാട്: നെമ്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ ഇന്ന് ശിക്ഷ വിധിക്കും. വിധി പറഞ്ഞത് പാലക്കാട് നാലാം അഡീഷണൽ കോടതിയാണ്. സംഭവം നടന്നത് 2019 ആഗസ്റ്റ് 31 നാണ്. അയൽവാസിയായ സജിതയെ വീട്ടിൽ കയറിയാണ് പ്രതിയായ ചെന്താമര വെട്ടിക്കൊന്നത്.
Also Read: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; വെള്ളിയാഴ്ച വരെ മഴ കനക്കും
ഈ കേസിൽ അറസ്റ്റിലായ ചെന്താമര ജാമ്യത്തിലിറങ്ങി ഇരട്ടക്കൊലപാതകം നടത്തിയിരുന്നു. തന്റെ ഭാര്യ പിണങ്ങിപ്പോകാൻ കാരണം സജിതയാണെന്ന സംശയത്തിലായിരുന്നു കൊലപാതകം. കേസിൽ നിർണായകമായത് ഭാര്യ അടക്കമുള്ള 50 സാക്ഷികളുടെ മൊഴിയാണ്. ആറു വർഷങ്ങൾക്കു ശേഷമാണ് കേസിലെ വിചാരണ നടപടികൾ പൂർത്തിയാക്കി കോടതി വിധി പറയാൻ ഒരുങ്ങുന്നത്. മൂന്നു മാസം കൊണ്ട് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നുവെങ്കിലും ശാസ്ത്രീയ തെളിവുകൾ ഹാജരാക്കാനാവാത്തതിനാൽ വിചാരണ നീളുകയായിരുന്നു.
സജിതക്കൊല കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷം ചെന്താമര സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയിരുന്നു. ഇതിനിടയിൽ ചെന്താമരയെ ഭയന്ന് പ്രധാന സാക്ഷിയായ പോത്തുണ്ടി സ്വദേശി പുഷ്പ തമിഴ്‌നാട്ടിലേക്ക് നാടുവിട്ടു. സജിതയുടെ വീട്ടില്‍ നിന്ന് കൊലയ്ക്ക് ശേഷം ചെന്താമര വരുന്നത് പുഷ്പ കണ്ടിരുന്നു. പുഷ്പയെ കൊല്ലുമെന്ന് ചെന്താമര പലവട്ടം ഭീഷണിപെടുത്തിയിരുന്നു. മാത്രമല്ല ചെന്താമരയ്ക്ക് വധശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കളായ അതുല്യയും അഖിലയും ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
Also Read: വർഷങ്ങൾക്ക് ശേഷമുള്ള നവപഞ്ചമ യോഗം ദീപാവലിക്ക് ശേഷം ഇവർക്ക് നൽകും കിടിലം നേട്ടങ്ങൾ!
ചെന്താമരയെ ഭയന്ന് പോത്തുണ്ടിയില്‍ ബോയന്‍ നഗറിലെ പലരും താമസം മാറി. നാടിനെ നടുക്കിയ അരുംകൊല നടന്നത് 20219 ലായിരുന്നു. തന്റെ ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചെന്താമര വിശ്വസിച്ചത്. ഇരുവരും കൂടോത്രം നടത്തിയതാണ് ഭാര്യ തന്നില്‍ നിന്ന് അകലാന്‍ കാരണമെന്നും ഇതിന്റെ വൈരാഗ്യത്തിലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ചെന്താമര ഈ വര്‍ഷം ജനുവരി 27 നാണ് സുധാകരനേയും ലക്ഷ്മിയേയും കൊലപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









